Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലേകാൽ സെന്റിൽ സൂപ്പർ മൂന്നുനില വീട്

bengaluru-villa-view പുതുമകൾ പരീക്ഷിക്കാൻ താല്പര്യമുള്ളവരായിരുന്നു ഉടമസ്ഥർ. ആ സ്വാതന്ത്ര്യം വീടിന്റെ ഡിസൈനിലും പ്രകടമാണ്.

ബെംഗളൂരു പോലെയുള്ള ഒരു മെട്രോ നഗരത്തിൽ വീട് പണിയുമ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി സ്ഥലപരിമിതിയാണ്. ചെറിയ സ്ഥലത്തു പരമാവധി സൗകര്യങ്ങൾ ഒരുക്കുന്ന ഡിസൈനാണ് ആർക്കിടെക്ടുകൾ ഇവിടെ കൂടുതലും പിന്തുടരുന്നത്.

bengaluru-villa-exterior

ഐടി ദമ്പതികളായ യോഗ കൊമേർലയ്ക്കും ഭാര്യ സുധ ലക്ഷ്മിക്കും ബെംഗളൂരുവിൽ വീടുവയ്ക്കാൻ ആകെയുണ്ടായിരുന്നത്‌ നാലേകാൽ സെന്റ് സ്ഥലം മാത്രമാണ്. ഈ ഇട്ടാവട്ടത്തിൽ നിന്നുകൊണ്ട് പരമാവധി സ്ഥലസൗകര്യമുള്ള മൂന്നു നില വീട് പണിതു നൽകി ആർക്കിടെക്ട് ദമ്പതികളായ നിഖിലയും റെജിനും. 3600 ചതുരശ്രയടിയാണ് വിസ്തീർണം. പുതുമകൾ പരീക്ഷിക്കാൻ താല്പര്യമുള്ളവരായിരുന്നു ഉടമസ്ഥർ. ആ സ്വാതന്ത്ര്യം വീടിന്റെ ഡിസൈനിലും പ്രകടമാണ്. ഫ്‌ളൂയിഡ്‌ ശൈലിയോട് സാമ്യതയുള്ള ഡിസൈനാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്.

bengaluru-villa-interiors

താഴത്തെ നിലയിൽ രണ്ടു കാറുകൾ പാർക്ക് ചെയ്യാൻ പാകത്തിൽ പോർച്ച്, സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക് ഏരിയ എന്നിവ ഒരുക്കി.

ഒന്നാം നിലയിൽ മൂന്ന് കിടപ്പുമുറികൾ, ഫാമിലി ഏരിയ എന്നിവ വരുന്നു.

മുകൾനിലയിൽ ഹോം തിയറ്ററും, ഒരു കിടപ്പുമുറിയും, സ്റ്റോറേജ് ഏരിയയും സജ്ജീകരിച്ചു. കൂടാതെ ഓപ്പൺ ടെറസും നൽകി.

ഫർണിഷിങ്ങിലും ഇന്റീരിയർ ഡിസൈനിങ്ങിലും പുതുമകൾ പരീക്ഷിച്ചിട്ടുണ്ട്. ഇറ്റാലിയൻ മാർബിൾ, വിട്രിഫൈഡ് ടൈൽ, ഗ്രാനൈറ്റ് എന്നിവ ഫ്ളോറിങ്ങിനു വിവിധ ഇടങ്ങളിൽ ഉപയോഗിച്ചു. ഫർണിച്ചറുകൾ കൂടുതലും ചൈന അടക്കമുള്ള രാജ്യങ്ങളിൽ നിന്നും മേടിച്ചതാണ്.

bengaluru-villa-window

ധാരാളം ബന്ധുക്കളും സുഹൃത്തുക്കളും വിരുന്നെത്തുന്ന വീടാണിത്. അതുകൊണ്ടുതന്നെ അഞ്ചു കിടപ്പുമുറികൾ ഒരുക്കിയിരിക്കുന്നു. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യവും നൽകിയിട്ടുണ്ട്. 

bengaluru-home-bed

ഇന്റീരിയറിലെ ഹൈലൈറ്റ് ഹെലിക്കൽ ഷേപ്പിൽ ഒരുക്കിയ ഗോവണിയാണ്. ബാക്കിയിടങ്ങൾ ലൈറ്റ് ഷെഡിൽ ഒരുക്കിയപ്പോൾ ഗോവണി പ്ലൈവുഡ് ഫിനിഷിൽ നൽകിയതിൽ ആ വേർതിരിവ് പ്രകടമാണ്. ലൈറ്റ് ഷെഡിലുള്ള ജിപ്സം ഫോൾസ് സീലിങ്ങും വം ടോൺ ലൈറ്റുകളും അകത്തളത്തിനു പ്രസന്നത പകരുന്നു. കൂടുതൽ വിശാലതയും വായുസഞ്ചാരവും ഉറപ്പുവരുത്തുന്നതിന് ഡബിൾ ഹൈറ്റിലാണ് ലിവിങ് റൂം ഒരുക്കിയത്. ജനാലകളുടെ വശത്ത് സിറ്റിങ് സ്‌പേസും സ്റ്റോറേജ് സ്‌പേസും ഒരുക്കിയിരിക്കുന്നു. 

bengaluru-home-stair

ആധുനിക സൗകര്യങ്ങൾ ഒരുക്കുന്ന മോഡുലാർ കിച്ചൻ. സ്റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് കിച്ചൻ കബോർഡുകൾ ഒരുക്കിയത്. കുട്ടികളെ പഠിപ്പിക്കാനും ഭക്ഷണം നൽകാനും പാകത്തിൽ ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകിയിട്ടുണ്ട്. സമീപം വർക് ഏരിയയും ക്രമീകരിച്ചു.

bengaluru-home-kitchen

ചുരുക്കത്തിൽ ചെറിയ ഇടങ്ങൾ പോലും അവധാനതയോടെ ഉപയോഗക്ഷമമാക്കിയതാണ് ഈ വീടിനെ വ്യത്യസ്തമായ ഒരു കാഴ്ചയാക്കി മാറ്റുന്നത്.

Project Facts

Location- Bengaluru

Area- 3600 SFT

Plot- 4.15 cent

Owner- Yoga Kommerla, Sudha Lekshmi

Architects- N& RD, Kochi

Design Team- Rejin Karthik, Nikhila Raveendran

Mob- 9535641280

Completion year- Nov 2017