32 ലക്ഷത്തിനു മൂന്നുനില വീട്! ഒപ്പം ആദായവും ലഭിക്കും

32-lakh-exterior-manjeri
SHARE

മലപ്പുറം മഞ്ചേരിയിലാണ് കൃഷ്ണരാജിന്റെ പുതിയ വീട്. 11.5 സെന്റിൽ 2905 ചതുരശ്രയടിയാണ് വിസ്തീർണം. രണ്ടു തട്ടുകളായി കിടക്കുന്ന പ്ലോട്ടാണ്. റോഡ് നിരപ്പിൽ നിന്നും മൂന്നു മീറ്റർ താഴ്ന്നാണ് രണ്ടാമത്തെ പ്ലോട്ട്. ഈ ഭൂമിയുടെ സവിശേഷതകൾ മുതലെടുക്കുന്നവിധം മൂന്നു നിലകളായാണ് വീട് നിർമിച്ചിരിക്കുന്നത്. ബേസ്മെന്റ് ഫ്ലോറിൽ രണ്ടു കിടപ്പുമുറികൾ ഒരുക്കിയിരിക്കുന്നു. ഇത് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. അതിലൂടെ ആദായവും ലഭിക്കും.

32-lakh-exterior-view

സ്ലോപ് റൂഫിൽ ഓടുവിരിച്ചതോടെ പരമ്പരാഗത ഭംഗിയും വീടിന് കൈവന്നു. എലിവേഷന്റെ ഒരു ഭാഗത്ത് വുഡൻ ടെക്സ്ചർ ഉള്ള ഷീറ്റ് കൊണ്ട് പാനലിങ് നൽകിയത് വേറിട്ടുനിൽക്കുന്നുണ്ട്. ഇവിടെ നീല പെയിന്റ് ഹൈലൈറ്റ് ചെയ്തു നൽകി. പ്രധാന മുറ്റം അൽപം ഉയരവ്യത്യാസത്തിലാണ്. ഇവിടെ ഇന്റർലോക്കും നാച്വറൽ സ്റ്റോണും വിരിച്ചു ഭംഗിയാക്കി. മുൻവശത്തായി പോർച്ച് നൽകിയിട്ടുണ്ട്.

ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ. ഇടങ്ങൾ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. അനാവശ്യ ചുവരുകൾ ഇല്ലാത്തതുകൊണ്ട് ക്രോസ് വെന്റിലേഷനും സുഗമമായി ലഭിക്കുന്നു. ലാമിനേറ്റ്+ വെനീർ ഫിനിഷിലാണ് ഫർണിച്ചറുകൾ ഒരുക്കിയത്. വിട്രിഫൈഡ് ടൈലുകളാണ് നിലത്തു വിരിച്ചത്. ജിപ്സം ഫാൾസ് സീലിങ്ങും വാം ടോൺ ലൈറ്റുകളും അകത്തളത്തിൽ പ്രസന്നത നിറയ്ക്കുന്നു. ലിവിങ്ങിലും ടിവി ഏരിയയിലും നിഷുകൾ നൽകി അലങ്കരിച്ചിട്ടുണ്ട്.

32-lakh-manjeri-hall

താഴത്തെ നിലയിൽ ലിവിങ്, ഡൈനിങ്, രണ്ടു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ എന്നിവ ക്രമീകരിച്ചു. മുകൾനിലയിൽ ലിവിങ്, ഒരു കിടപ്പുമുറി, ബാൽക്കണി എന്നിവയും സജ്ജീകരിച്ചു. 

മെറ്റൽ കൊണ്ടാണ് ഗോവണി. ഇതിനു മുകളിൽ തടി പൊതിഞ്ഞു. കൈവരികളിൽ മഹാഗണിയും ഗ്ലാസുമാണ് ഉപയോഗിച്ചത്. ഗോവണി തുടങ്ങുന്ന ഭിത്തിയുടെ വശത്ത് വെർട്ടിക്കൽ സ്‌കൈലൈറ്റുകൾ നൽകി പ്രകാശത്തെ അകത്തേക്ക് ആനയിക്കുന്നു. ഗോവണിയുടെ താഴെ കോമൺ ബാത്റൂം നൽകി സ്ഥലം ഉപയുക്തമാക്കി. ഗോവണിയുടെ ഭാഗത്തുള്ള സീലിങ്ങിലെ സ്‌കൈലൈറ്റിലൂടെയും പ്രകാശം അകത്തേക്ക് ഒഴുകിയെത്തുന്നു. ഗോവണി കയറി എത്തുമ്പോൾ വശത്തായി ലിവിങ് ഏരിയ സജ്ജീകരിച്ചു.

32-lakh-manjeri-stair

ഗോവണിയുടെ വശത്തായി കോർട്യാർഡ് ഒരുക്കി. ആർട്ടിഫിഷ്യൽ ഗ്രാസും പെബിൾസും വിരിച്ചു ഇടം ഭംഗിയാക്കി. കോർട്യാർഡിന്റെ തുടർച്ച സമീപമുള്ള ഭിത്തിയിലും തുടരുന്നുണ്ട്. ഇവിടെയും സിന്തറ്റിക് ടർഫും ക്ലാഡിങ് സ്റ്റോണും ഒട്ടിച്ചു ഭിത്തി ഹൈലൈറ്റ് ചെയ്തു. കിടപ്പുമുറികളിൽ വാഡ്രോബ്, ബാത്റൂം സൗകര്യം നൽകിയിട്ടുണ്ട്.

32-lakh-manjeri-courtyard
32-lakh-upper-living

ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. സമീപം ക്രോക്കറി ഷെൽഫ് നൽകി. ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. നാനോവൈറ്റാണ് കൗണ്ടറിൽ വിരിച്ചത്. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 32 ലക്ഷത്തിനു വീട് പൂർത്തിയായി.

32-lakh-manjeri-kitchen
32-lakh-manjeri-bed

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project facts

Location- Manjeri, Malappuram

Area- 2905 SFT

Plot- 11.5 cent

Owner- Krishnaraj

Designer- Najeeb

Mob- 9946427752

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA