ആരും നോക്കിപ്പോകും ഈ മൊഞ്ചത്തി വീടിനെ!

സമകാലിക ശൈലിക്കൊപ്പം മോഡേൺ ഘടകങ്ങളും വീടിന്റെ ഡിസൈനിൽ പിന്തുടർന്നിട്ടുണ്ട്.

കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന ഫങ്ഷനലായ വീട്...അധികച്ചെലവുകളും പാടില്ല...ഇതായിരുന്നു ഉടമസ്ഥന്റെ ഭവനസങ്കല്പം. ഇതനുസരിച്ചാണ് ഡിസൈനർ വീട് രൂപകൽപന ചെയ്തത്. കോഴിക്കോട് ഫറോക്കിൽ 25 സെന്റ് പ്ലോട്ടിൽ 3400 ചതുരശ്രയടിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. സമകാലിക ശൈലിക്കൊപ്പം മോഡേൺ ഘടകങ്ങളും വീടിന്റെ ഡിസൈനിൽ പിന്തുടർന്നിട്ടുണ്ട്. സ്ലോപ്+ ഫ്ലാറ്റ് എന്നിവയുടെ സങ്കലനമാണ് എലിവേഷൻ. കാറ്റിനെയും വെളിച്ചത്തെയും സ്വാഗതം ചെയ്യാനായി ഫ്രഞ്ച് ജനാലകളും ധാരാളമായി നൽകിയിരിക്കുന്നു.

രണ്ടു കാറുകൾ പാർക്ക് ചെയ്യാൻ പാകത്തിൽ കാർ പോർച്ച്. ചെറിയ സിറ്റ്ഔട്ടും ഫോയറും കടന്നാണ് അകത്തേക്ക് പ്രവേശിക്കുന്നത്. ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. അതിനാൽ കൂടുതൽ വിശാലതയ്‌ക്കൊപ്പം സുഗമമായ വായുസഞ്ചാരവും ലഭിക്കുന്നു. ഇതിലൂടെ അകത്തളങ്ങളിൽ ചൂട് കുറഞ്ഞു സുഖകരമായ അന്തരീക്ഷം നിലനിൽക്കുന്നു. 

വിട്രിഫൈഡ് ടൈലുകളാണ് ഫ്ളോറിങ്ങിനു ഉപയോഗിച്ചത്. സ്വകാര്യത നൽകി സ്വീകരണമുറി. ഫർണിച്ചറുകൾ റെഡിമെയ്ഡ് ആയി വാങ്ങിയതാണ്. വെനീർ+ പ്ലൈ ഫിനിഷിലാണ് ഫർണിഷിങ് ചെയ്തിരിക്കുന്നത്. കണ്ണിൽ കുത്തിക്കയറുന്ന നിറങ്ങളോ ഡിസൈനുകളോ അധികമില്ല അകത്തളങ്ങളിൽ.

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. തടിയും ഊണുമുറിക്കു മുകളിൽ ഡബിൾ ഹൈറ്റ് സീലിങ് നൽകി. മുകൾനിലയിൽ നിന്നും താഴേക്കുള്ള കാഴ്ച മനോഹരമാണ്.

ഗ്ലാസും കൊണ്ടാണ് ഗോവണിയുടെ ഡിസൈൻ. ഗോവണി കയറി ചെല്ലുമ്പോൾ അപ്പർ ലിവിങ് സ്‌പേസും ക്രമീകരിച്ചിട്ടുണ്ട്. 

നാലു കിടപ്പുമുറികളാണ് വീട്ടിൽ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും നൽകിയിട്ടുണ്ട്.

ആധുനിക സൗകര്യങ്ങളുള്ള അടുക്കള. കൊറിയൻ സ്റ്റോൺ ആണ് കൗണ്ടറിനു നൽകിയത്. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

നാച്വറൽ സ്റ്റോൺ, ഗ്രാസ് എന്നിവ പാകി മുറ്റം ഉറപ്പിച്ചിട്ടുണ്ട്. പല തട്ടുകളായി ലാൻഡ്സ്കേപ് ചെയ്തു മരങ്ങളും ചെടികളും നട്ടുപിടിപ്പിച്ചു. ഇവയ്ക്കിടയിൽ ഹൈലൈറ്റർ വിളക്കുകളും നൽകി.

സന്ധ്യ മയങ്ങുമ്പോൾ മഞ്ഞ പ്രകാശത്തിൽ കുളിച്ചു നിൽക്കുന്ന വീട് കാണാൻ പ്രത്യേക മൊഞ്ച് തന്നെയാണ്.

Project Facts

Location- Feroke, Calicut

Area- 3400 SFT

Plot- 25 cent

Owner- Shifaed

Construction, Design- Muneer

Nufail- Muneer Associates

Mob- 9847249528

Completion year- 2018