Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സസ്പെൻസ് അകത്താണ്!

suspense-home-kasargod സമകാലിക ശൈലിയിൽ ഒരുക്കിയ വെള്ള നിറമുള്ള ഈ വീട് കണ്ടിട്ട് മുൻവിധികൾ ഉണ്ടാക്കരുത്.

കാസർഗോഡ് പള്ളം എന്ന സ്ഥലത്തുള്ള ഈ വീട് പുറത്തുനിന്നു കണ്ടാൽ ഒരു സാധാരണ വീട് ആണെന്നേ തോന്നുകയുള്ളൂ. എന്നാൽ അകത്തേക്ക് കയറിയാലാണ് സസ്പെൻസ് ബോധ്യമാകുക. താമസക്കാരനായ റഹ്‌ഫത്തിന്റെ വിവാഹത്തിന് വേണ്ടി പ്രത്യേകം നിർമിച്ച് അണിയിച്ചൊരുക്കിയ മുറിയാണ് അകത്തളത്തിൽ ശ്രദ്ധാകേന്ദ്രം. ഏകദേശം 14 ലക്ഷം രൂപയാണ് ഇതിനു മാത്രം ചെലവായത്. പഴയ വീട്ടിലെ ഓപ്പൺ ടെറസ് ഭാഗത്താണ് പുതിയ മണിയറ നിർമിച്ചത്. ഏറ്റവും ഗുണനിലവാരമുള്ള ഉൽപന്നങ്ങളാണ് ഫർണിഷിങ്ങിന് ഉപയോഗിച്ചത്.

4400 ചതുരശ്രയടി  വിസ്‌തീർണമുള്ള വീട്ടിൽ ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവയോടൊപ്പം ആറു കിടപ്പുമുറികളും സജ്ജീകരിച്ചിരിക്കുന്നു.  വിട്രിഫൈഡ് ടൈലുകളും, വിനൈൽ ഫ്ളോറിങ്ങും അകത്തളത്തെ പ്രൗഢമാക്കുന്നു. റെഡ് കുഷ്യനിലുള്ള ഫർണീച്ചറുകളാണ് ലിവിങ്ങിലെ ശ്രദ്ധാകേന്ദ്രം. സമീപം ടിവി യൂണിറ്റുമുണ്ട്.

suspense-home-living

കിടപ്പുമുറികളാണ് ഈ വീട്ടിലെ താരം. ഓരോ മുറികളും പ്രൗഢിയിൽ പരസ്പരം മത്സരിക്കുന്നു. സഹോദരങ്ങളുടെ മുറികളും മികച്ച രീതിയിലാണ് ഒരുക്കിയത്. ഗോൾഡ് ക്വാളിറ്റി പ്ലൈവുഡ്, ഡെക് വുഡ് വെനീർ തുടങ്ങിയവയാണ് മുറികളുടെ സീലിങ്ങിലും ഹെഡ്ബോർഡിലും നിറയുന്നത്.

second-bedroom

അതിവിശാലമാണ് പുതിയ കിടപ്പുമുറി. സമീപം സെമി പാർടീഷൻ നൽകി സിറ്റിങ് ഏരിയയുമുണ്ട്. ഹെഡ്ബോർഡിൽ ഗ്രേ ഫിനിഷുള്ള ക്ലാഡിങ് ടൈലുകൾ ഹാജർ വച്ചിരിക്കുന്നു. ഭിത്തി മുഴുവൻ നിറയുന്ന വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയുമുണ്ട്.

suspense-home-bedroom

ബാത്റൂമിന്റെ ഡിസൈനും ശ്രദ്ധേയമാണ്. മുഴുവൻ ഗ്ലാസ് പാനലുകളാണ് ഭിത്തികളിൽ നൽകിയത്. ഇതിനൊപ്പം വാം ടോൺ തീം കൂടിയാകുമ്പോൾ ഇവിടെ സ്വർണവർണം നിറയുന്നു. ഡ്രൈ- വെറ്റ് ഏരിയകൾ വേർതിരിച്ചിട്ടുമുണ്ട്.

suspense-home-bath
bath-interior

ചുരുക്കത്തിൽ സമകാലിക ശൈലിയിൽ ഒരുക്കിയ വെള്ള നിറമുള്ള ഈ വീട് കണ്ടിട്ട് മുൻവിധികൾ ഉണ്ടാക്കരുത്. കാരണം മുൻവിധികൾ തകർക്കുന്ന ആഡംബരമാണ് അകത്തളങ്ങളിൽ നിറയുന്നത്....

Project Facts

Location- Pallom, Kasargod

Area- 4400 SFT

Owner- Rahfath Filli

Designer- Muhammed Ansaf

Mob- 9037889243