Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രഡീഷണൽ ഭംഗി മാത്രമല്ല...സസ്പെൻസുകളുമുണ്ട് ഉള്ളിൽ!

traditional-suspense-home പുറംകാഴ്ചയിൽ ഒതുങ്ങാത്ത സൗകര്യങ്ങളാണ് അകത്തളങ്ങളിൽ ഒരുക്കിയിരിക്കുന്നത്.

മലപ്പുറം ജില്ലയിൽ പച്ചപ്പട്ടുടുത്ത് നിൽക്കുന്ന ഒരു ഗ്രാമമാണ് കൂട്ടായി. ഇവിടെയാണ് കമറുദീന്റെയും തസ്ലിമയുടെയും ഷെയ്ഖ്സ് ഹൗസ് എന്ന വീട്. പരമ്പരാഗത ശൈലിയിലാണ് വീടിന്റെ എലിവേഷൻ. മൂന്ന് തട്ടുകളായി നിർമിച്ച സ്ലോപ് റൂഫിൽ ഓടുവിരിച്ചു. മുകൾനിലയിൽ ബാൽക്കണിക്ക് പകരം വില്ലഴികൾ നൽകിയിരിക്കുന്നു. എന്നാൽ പുറംകാഴ്ചയിൽ ഒതുങ്ങാത്ത സൗകര്യങ്ങളാണ് അകത്തളങ്ങളിൽ ഒരുക്കിയിരിക്കുന്നത്.

വിശാലമായ വരാന്തയെ മനോഹരമാക്കുന്നത് ചെട്ടിനാടൻ ശൈലിയിൽ ഒരുക്കിയ മരത്തൂണുകളാണ്. ഇവയെല്ലാം കാരൈക്കുടിയിൽ നിന്നും കൊണ്ടുവന്നതാണ്. കരിങ്കല്ലിൽ ചുറ്റുമതിൽ തീർത്ത കിണറും വീടിന്റെ ലാൻഡ്സ്കേപ്പിനു മാറ്റുകൂട്ടുന്നു.   

തുറന്ന ശൈലിയിലാണ് അകത്തളങ്ങൾ. നടുമുറ്റമാണ് അകത്തെ ശ്രദ്ധാകേന്ദ്രം. ഇതിനെ കേന്ദ്രീകരിച്ചാണ് മറ്റിടങ്ങൾ വിന്യസിച്ചിരിക്കുന്നത്. മുകളിൽ സ്‌കൈലൈറ്റ് കൊടുത്തു. കാറ്റും വെളിച്ചവും ഇതിലൂടെ വീടിനുള്ളിലേക്ക് വിരുന്നെത്തുന്നു. സുരക്ഷയ്ക്കായി ഗ്രില്ലുകൾ നൽകി. താഴെ ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ചു. ഒരു ചെടിയും ഇവിടെ നൽകി. നടുമുറ്റത്തിനു ചുറ്റും ഗ്രാനൈറ്റ് വിരിച്ചു. ബാക്കിയിടങ്ങളിൽ വുഡൻ ഫ്ളോറിങ് നൽകി. നടുമുറ്റത്തിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടിരിക്കാനായി ഒരു ആട്ടുകട്ടിലും ക്രമീകരിച്ചു.

courtyard

നടുമുറ്റത്തിന്റെ ഒരു വശത്തെ സ്‌പേസ് സ്വീകരണമുറിയാക്കി വേർതിരിച്ചിരിക്കുന്നു.കസ്റ്റമൈസ്ഡ് ഫർണിച്ചറാണ് ഇവിടെ നൽകിയത്. യെലോ അപ്ഹോൾസ്റ്ററിയാണ് ഇവിടെ ഉപയോഗിച്ചത്. നടുമുറ്റത്തിന്റെ ഭാഗത്ത് മാത്രമാണ് ഓട് അകത്തു നിന്നും ദൃശ്യമാകുന്നത്. ബാക്കിയിടത്തെല്ലാം ഫോൾസ് സീലിങ് നൽകി.  

suspense-home-interior

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ് നൽകിയ ഊണുമേശ. സമീപം സ്വകാര്യത നൽകി വാഷ് ഏരിയ ക്രമീകരിച്ചു. വെനീറും എംഡിഎഫും ആണ് ഷട്ടറുകൾക്കും കബോർഡുകൾക്കും നൽകിയത്. സമീപം വർക്ക് ഏരിയയും ക്രമീകരിച്ചു. ഓപ്പൺ കിച്ചന് ആവശ്യമുള്ളപ്പോൾ സ്വകാര്യത നൽകുന്നതിനായി റോളർ ബ്ലൈൻഡുകളും നൽകി.

formal-living

ഇനിയാണ് സസ്പെൻസ്. മെയിൻ ഫ്ലോറിൽ നിന്നും താഴേക്ക് ഇറങ്ങി ചെല്ലാവുന്ന ഒരു ബേസ്മെന്റ് ഫ്ലോർ കൂടി ഇവിടെ ഒരുക്കിയിട്ടുണ്ട്. താഴെ ഒരു ഗസ്റ്റ് ബെഡ്‌റൂം, ബാത്റൂം എന്നിവ നിർമിച്ചു. ഇനിയുമുണ്ട് സസ്പെൻസ്. ഒരു വാതിൽ തുറന്നാൽ എത്തുക ഹോം തിയറ്ററിലേക്കാണ്! വെറും ഹോം തിയറ്ററല്ല, ഫുള്ളി അക്കൗസ്റ്റിക് സജ്ജീകരണങ്ങളും ചെയ്തിരിക്കുന്നു. ബീം ബാഗും റിക്ലയ്നർ സോഫകളും സുഖകരമായ ആസ്വാദനം നൽകുന്നു. പെർഫെറേറ്റഡ് സ്ക്രീനിനു പിറകിലെ ഭിത്തിയിൽ വൂഫറുകൾ നൽകി. ശരിക്കും ഒരു ഡോൾബി തിയറ്ററിൽ ഇരുന്നു സിനിമ കാണുന്ന പ്രതീതി ഇവിടെ ലഭിക്കുന്നു.

bedroom

കിടപ്പുമുറികൾ ഫങ്ഷനലായി ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും നൽകിയിട്ടുണ്ട്. കുട്ടികളുടെ കിടപ്പുമുറി കലാപരമായി ഒരുക്കി. വോൾപേപ്പറും സ്റ്റഡി ടേബിളും ബങ്ക് ബെഡുമെല്ലാം ഇവിടെ നൽകി. 

kids-bedroom

ഗോവണിയുടെ ഡിസൈനും ശ്രദ്ധേയമാണ്. സ്‌റ്റെയിൻലെസ്സ് സ്റ്റീൽ റോഡാണ് കൈവരികൾക്ക് നൽകിയത്. സീലിങ്ങിന്റെ ഉയരക്കൂടുതൽ മുതലാക്കി ഒരു മെസനൈൻ ഫ്ലോർ കൂടി ഇവിടെ നിർമിച്ചിരിക്കുന്നു. മേൽക്കൂരയിൽ നിന്നും ഡബിൾ ഹൈറ്റിൽ നൽകിയ ഹാങ്ങിങ് ലൈറ്റുകൾ വീടിനുള്ളിൽ പ്രകാശം ചൊരിയുന്നു.

പ്രകൃതി സൗഹൃദ മാതൃകകളും ഇവിടെയുണ്ട്. വീട്ടിലെ വൈദ്യുതിയുടെ ഭൂരിഭാഗവും മേൽക്കൂരയിലെ സോളർ പാനലുകളിൽ നിന്നും ലഭിക്കുന്നു. ഇതുകൂടാതെ മഴവെള്ള സംഭരണിയുമുണ്ട്. ചുരുക്കത്തിൽ എന്തുകൊണ്ടും അടിപൊളി വീടുതന്നെ!

Project Facts

Location- Kootayi, Malappuram

Owner- Kamarudeen

Architect- Asif Ahmed

AR Architects, Kochi

Phone- 0484-4024226