Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രകൃതിക്ക് അകത്തേക്ക് സ്വാഗതം!

green-home-thrissur ക്രോസ്സ് വെന്റിലേഷൻ നൽകിയിരിക്കുന്നതിനാൽ സുഖകരമായ കാലാവസ്ഥ വീടിനുള്ളിൽ നിലനിൽക്കുന്നു.

പുതിയ കാലത്തിന്റെ സൗകര്യങ്ങൾക്കൊപ്പം പ്രകൃതിയിലേക്ക് തുറക്കുന്ന അകത്തളങ്ങളും വേണം. ഇതായിരുന്നു ഉടമസ്ഥന്റെ ആവശ്യം. ഇതിനനുസൃതമായാണ് ഈ വീട് ഡിസൈൻ ചെയ്തത്. തൃശൂർ ഇരവ് എന്ന സ്ഥലത്ത് 29 സെന്റിൽ 2900 ചതുരശ്രയടിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. സമകാലിക ശൈലിയിൽ ബോക്സ് ഷേപ്പ്ഡ് എലിവേഷനാണ് വീടിനു നൽകിയത്.

ലിവിങ്, ഡൈനിങ്, കിച്ചൻ, അറ്റാച്ഡ് ബാത്റൂമുകളോടുകൂടിയ രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ ഒരു അപ്പർ ലിവിങ്, കിടപ്പുമുറി എന്നിവ സജ്ജീകരിച്ചു. 

green-home-upper

പ്രകൃതിയിലേക്ക് തുറക്കുന്ന അകത്തളങ്ങളാണ് ഈ വീടിന്റെ ഹൈലൈറ്റ്. സ്വീകരണമുറി ഡബിൾ ഹൈറ്റിലാണ്. പുറത്തെ പച്ചപ്പിന്റെ കാഴ്ചകൾ വിരുന്നെത്താനായി ഗ്ലാസ് ജനാലകൾ നൽകിയിരിക്കുന്നു. റസ്റ്റിക് ഫിനിഷുള്ള ടൈലാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്. 

green-home-hall

ഊണുമുറിയിൽ നിന്നും പുറത്തേക്ക് ഒരു പാഷ്യോ സ്‌പേസും നൽകിയിട്ടുണ്ട്. മുകൾനിലയിൽ നിന്നും താഴേക്ക് കാഴ്ച കിട്ടുന്ന വിധം ഇടങ്ങൾ ക്രമീകരിച്ചു.  കിടപ്പുമുറികളിലും പുറത്തേക്ക് കാഴ്ച ലഭിക്കും വിധം ജാലകങ്ങൾ നൽകിയിരിക്കുന്നു. ലളിതമായ അടുക്കള. സമീപം വർക്ക് ഏരിയയുമുണ്ട്.

green-home-opening

ക്രോസ്സ് വെന്റിലേഷൻ നൽകിയിരിക്കുന്നതിനാൽ സുഖകരമായ കാലാവസ്ഥ വീടിനുള്ളിൽ നിലനിൽക്കുന്നു. പകൽ സമയങ്ങളിൽ ലൈറ്റും ഫാനും ഇടേണ്ട ആവശ്യമേ വരുന്നില്ല.

Project Facts

Location- Eravu , Thrissur

Area- 2900 SFT

Plot- 29 cents

Owner- Aravind Dileep

Architect- Jibu & Thomas Architects

Mob- 9846064916