Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിളികൾ കൂടണയാനെത്തുന്ന സ്വപ്നവീട്; വിഡിയോ

ഒരു വീട് പണിയുമ്പോൾ പ്രകൃതിക്ക് വരുത്തുന്ന നാശനഷ്ടങ്ങളെ കുറിച്ച് ഭൂരിഭാഗം പേരും ചിന്തിക്കാൻ മെനക്കെടാറില്ല. നാം കൂടുകൂട്ടുമ്പോൾ അൽപമെങ്കിലും പ്രകൃതിയിലേക്ക് തിരിച്ചുനൽകാൻ ബാധ്യസ്ഥരാണ് എന്ന തിരിച്ചറിവ് നൽകുന്ന വീടാണ് ദേവധേയം. കോഴിക്കോട് ജില്ലയിൽ കണ്ണാടിക്കൽ എന്ന സ്ഥലത്ത് പച്ചപ്പിനുള്ളിൽ പ്രകൃതിയുമായി ചങ്ങാത്തം കൂടിയാണ് ഈ വീട് നിൽക്കുന്നത്. 20 സെന്റ് പ്ലോട്ടിൽ 2500 ചതുരശ്രയടിയാണ് വിസ്തീർണം. 

green-home-calicut-landscape

വീടിനു ചുറ്റും പച്ചപ്പാണ്. ഫലവൃക്ഷങ്ങളും പൂച്ചെടികളും ലാൻഡ്സ്കേപ് അലങ്കരിക്കുന്നു. മുറ്റം ഇന്റർലോക്ക് ചെയ്യാതെ ചരൽ വിരിച്ചത് ഉചിതമായി. ഡ്രൈവ് വേയുടെ ഇരുവശത്തും പുൽത്തകിടി വച്ചുപിടിപ്പിച്ചു. വീടിന്റെ പുറംകാഴ്ചയ്ക്ക് വലിയ പ്രാധാന്യം നൽകിയിട്ടില്ല. ലളിതമായ എലിവേഷൻ. മുൻവശങ്ങളിൽ ബ്രിക്ക് സ്റ്റോൺ ക്ലാഡിങ് പാകി അലങ്കരിച്ചിരിക്കുന്നു. വെള്ള, മഞ്ഞ നിറങ്ങൾ പുറംഭിത്തികളിൽ നൽകി. സ്ലോപ് റൂഫിന് മുകളിൽ ഓടുപാകി. 

green-home-calicut-plants

അകത്തേക്ക് എത്തുമ്പോൾ ആദ്യം കാർപോർച്ച്. ഇതിന്റെ ഇരുവശങ്ങളിലും പോളികാർബണേറ്റ് ഷീറ്റ് കൊണ്ട് പർഗോള റൂഫിങ് നൽകി. ഇതിന് മുകളിലേക്ക് വള്ളിച്ചെടികൾ പടർത്തിയിരിക്കുന്നു. സിറ്റ്ഔട്ടിന്റെ വശത്തായി മനോഹരമായി കോർട്യാർഡ് നൽകിയിരിക്കുന്നു. ലപ്പോത്ര ഫിനിഷിലുള്ള ഗ്രാനൈറ്റാണ് ഇവിടെ വിരിച്ചത്. വിട്രിഫൈഡ് ടൈലുകളാണ് ബാക്കിയിടങ്ങളിൽ നൽകിയത്. ഫർണിച്ചറുകൾ മേടിച്ചവയാണ്.

green-home-calicut-elevation

ഫോർമൽ ലിവിങ്- ഫാമിലി ലിവിങ്- ഡൈനിങ് എന്നിവ ഓപ്പൺ ശൈലിയിലാണ്. കാറ്റും വെളിച്ചവും സമൃദ്ധമായി അകത്തളങ്ങളിൽ പരിലസിക്കുന്നു. അകത്തളങ്ങൾക്ക് വിശാലതയും തോന്നിക്കുന്നു. ലളിതമായ ഫോർമൽ ലിവിങ്, ഇതിനു പിന്നിലായി ഫാമിലി ലിവിങ്. ഇതിനെ വേർതിരിക്കുന്ന ഭിത്തിയിൽ നീഷുകൾ നൽകി ക്യൂരിയോകൾ അലങ്കരിക്കുന്നു.

green-home-calicut-living

ഫാമിലി ലിവിങ്ങിൽ ടിവി യൂണിറ്റ് നൽകി. ഫാമിലി ലിവിങ്ങിൽ നിന്നും പുറത്തെ ഉദ്യാനത്തിലേക്കിറങ്ങാനായി വാതിലും നൽകിയിട്ടുണ്ട്. 

green-home-calicut-hall

ആറു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഇതിന് ഗ്ലാസ് ടോപ് നൽകി. ഊണുമുറിയുടെ ഒരുമൂലയ്ക്കായി ലളിതമായ പൂജാസ്‌പേസ്. ഇതിലൂടെ സിറ്റ്ഔട്ടിന് വശത്തുള്ള കോർട്യാർഡിലേക്ക് കാഴ്ച ലഭിക്കുന്നു.

green-home-calicut-dining

ഗോവണിയുടെ വശത്തായി വാഷ് ഏരിയ. നാനോവൈറ്റാണ് ഇവിടെ നൽകിയത്.

green-home-calicut-wash

ഗോവണിയുടെ ആദ്യ ലാൻഡിംഗ് മുഴുവൻ തടിയിലാണ് മെനഞ്ഞത്. കൈവരികളും തടി കൊണ്ടാണ്. ഗോവണി കയറിച്ചെല്ലുന്ന ഹാളിൽ കാറ്റും വെളിച്ചവും സമൃദ്ധമായി  ലഭിക്കാനായി വെർട്ടിക്കൽ പർഗോളകൾ നൽകിയത് ശ്രദ്ധേയമാണ്. 

green-home-calicut-upper

മിനിമൽ ശൈലിയിൽ അടുക്കള. അടുക്കളയിൽ വാതിലുകൾ നൽകിയിട്ടില്ല. പാൻട്രി ഷെൽഫ് തന്നെ പാർട്ടിഷനായി ക്രമീകരിച്ചിരിക്കുന്നു. മൾട്ടിവുഡ് കൊണ്ട് കബോർഡുകൾ നൽകി. ഗ്രാനൈറ്റ് ആണ് പാകത്തിന് നൽകിയത്. ചെറിയൊരു ബ്രേക്ഫാസ്റ്റ്  കൗണ്ടറും ഇവിടെ നൽകിയിരിക്കുന്നത്.

green-home-calicut-kitchen

നാലു കിടപ്പുമുറികളാണ് വീട്ടിൽ. കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കുന്ന വിധമാണ് കിടപ്പുമുറിയുടെ സ്ഥാനം നിർണയിച്ചിരിക്കുന്നത്. പുറത്തെ പച്ചപ്പ് ആസ്വദിക്കാനായി ജനാലയുടെ താഴെ സിമന്റ് സ്ലാബുകൾ കൊണ്ട് ഇരിപ്പിടങ്ങൾ ഒരുക്കിയത് ശ്രദ്ധേയമാണ്. ഇതിനു വുഡൻ പാനലിങ് നൽകി.

green-home-calicut-bed

വീട്ടിൽ ഏറ്റവും സുന്ദരമായ ഇടം മുകൾനിലയിൽ ബാൽക്കണിയും സിറ്റ്ഔട്ടുമാണ്. കുളിർകാറ്റിനൊപ്പം ചുറ്റുപാടുമുള്ള പച്ചപ്പിന്റെ മനോഹരദൃശ്യവും ഇവിടെയിരുന്ന് മതിവരുവോളം ആസ്വദിക്കാം. ഇവിടെ ചെറിയ പച്ചക്കറിത്തോട്ടവും ഒരുക്കിയിട്ടുണ്ട്. ജിഐ ഫ്രയിമുകൾ കൊണ്ട് പില്ലറുകൾ നൽകി മുകളിൽ ഗ്ലാസ് റൂഫിങ് നൽകി. 

green-home-calicut-balcony

പാവലും കോവലും പാഷൻ ഫ്രൂട്ടുമൊക്കെ ഇവിടെ പടർന്നു കിടക്കുന്നു. പൂച്ചെടികളിൽ പൂമ്പാറ്റകൾ വിരുന്നിനെത്തുന്നു. 

green-home-calicut-terace

വൈകിട്ട് മുറ്റത്തെ ചെമ്പകം പൂക്കുമ്പോൾ ഹൃദ്യമായ ഗന്ധം പരക്കും. വീടിനെ പുൽകി പടർന്ന വള്ളിച്ചെടികളിൽ കുരുവിയും ബുൾബുളുകളും കരിയിലക്കിളികളുമെല്ലാം കൂടു കൂട്ടിയിരിക്കുന്നു. കൂടണയാനെത്തുമ്പോൾ ഇവരുടെ കലപില  കൊണ്ട് വൈകുന്നേരങ്ങൾ സംഗീതസാന്ദ്രമാകും.

green-home-calicut-exterior
green-home-calicut-night

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Kannadikkal, Calicut

Area- 2500 SFT

Plot- 20 cent

Owner- Santhosh, Babitha

Construction, Design- Mukhil, Babith, Rajesh, Dijesh

Concern Architects, Calicut

Mob- 9847194014, 9895427970

Read more on Home Plan Guide Malayalam Home Plan Kerala