Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴമയും പുതുമയും സമ്മേളിക്കുന്ന വീട്

traditional-house-kodungaloor പാരമ്പര്യ ഭംഗിക്കൊപ്പം ആധുനിക സൗകര്യങ്ങളും സമ്മേളിപ്പിച്ചു എന്നതാണ് ഈ വീടിന്റെ ഹൈലൈറ്റ്.

നാലുകെട്ടിന്റെ പുറംകാഴ്ചയ്ക്കൊപ്പം ആധുനിക സൗകര്യങ്ങളും നൽകുന്ന ഒരു വീട് വേണം എന്നതായിരുന്നു ഉടമസ്ഥന്റെ ഡിമാൻഡ്.  ഇതിനനുസൃതമായാണ് വീടിന്റെ ഡിസൈൻ. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ 20 സെന്റ് പ്ലോട്ടില്‍ 3750 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചത്. പല തട്ടുകളായി നിർമിച്ച സ്ലോപ് റൂഫിൽ മാംഗ്ലൂർ ഓടുകൾ വിരിച്ചതോടെ വീടിന് ട്രഡീഷണൽ ഭംഗി കൈവന്നു. വൈറ്റ്- ബെയ്ജ് നിറങ്ങളാണ് പുറംഭിത്തികൾക്ക് നൽകിയത്. വീടിന്റെ തുടർച്ച പോലെ പോർച്ച് സ്ട്രക്ച്ചറിൽ നിന്നും വേറിട്ടുനിർത്തിയിരിക്കുന്നു. 

kodungaloor-home-sitout

ഓപ്പൺ ശൈലിയിലാണ്  ലിവിങ് – ഡൈനിങ് ഏരിയകൾ. ഇത് കൂടുതൽ വിശാലത തോന്നിപ്പിക്കുന്നു. വൈറ്റ് – വുഡൻ നിറങ്ങളാണ് അകത്തളത്തിന്റെ പൊതുവായ തീം. വിട്രിഫൈഡ് ടൈലുകളാണ് നിലത്ത് വിരിച്ചത്. വാതിലുകളും, ജനലുകളും തേക്ക് – ചെറുതേക്ക് തടികൾ ഉപയോഗിച്ച് ഒരുക്കി. 

kodungaloor-home-dining

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ് നൽകിയ ഊണുമേശ. സ്‌റ്റെയിൻലെസ്സ് സ്റ്റീൽ- ടഫൻഡ് ഗ്ലാസ് എന്നിവ കൊണ്ടാണ് ഗോവണിയുടെ കൈവരികൾ നിർമിച്ചത്. ഇത് മുകൾനിലയ്ക്ക് ചുറ്റും തുടരുന്നുമുണ്ട്. 

kodungaloor-home-courtyard

നടുമുറ്റമാണ് വീടിന്റെ ഫോക്കൽ പോയിന്റ്. ഇവിടേക്ക് കാഴ്ച പതിയുന്ന വിധത്തിലാണ് മറ്റ് ഇടങ്ങളുടെ ക്രമീകരണം. മുകളിലെ ഗ്ലാസ് മേലാപ്പ് റിമോട്ട് കൺട്രോൾ സംവിധാനം വഴി നിയന്ത്രിക്കാനുമാകും. വെയിലും മഴയുമൊക്കെ ഇഷ്ടാനുസരണം വീടിനുള്ളിലേക്ക് വിരുന്നെത്തും. നടുമുറ്റത്തിന്റെ വശത്തുള്ള ഒരു ഭിത്തിയിൽ ബ്രിക്ക് നിറത്തിൽ ടെക്ച്ചർ പെയ്ന്റ് നൽകി വേർതിരിച്ചത് ശ്രദ്ധേയമാണ്.

kodungaloor-skylight
kodungaloor-home-upper

നാലു കിടപ്പുമുറികളാണ് വീട്ടിൽ. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് ഡ്രസിങ് സ്‌പേസ് എന്നിവ ഒരുക്കിയിട്ടുണ്ട്. 

kodungaloor-home-bed

പ്ലൈവു‍ഡ്- വുഡൻ ഫിനിഷിലാണ് അടുക്കളയുടെ ഫർണിഷിങ്. ബ്ലാക്ക് ഗ്രാനൈറ്റ് കൊണ്ട് കൗണ്ടർടോപ്പ് ചെയ്തിരിക്കുന്നു.   

kodungaloor-house-kitchen

ക്രോസ് വെന്റിലേഷൻ നൽകിയതിനാൽ വീടിനകത്തു ചൂട് താരതമ്യേന കുറവാണ്. നടുമുറ്റത്തൂടെ കാറ്റും വെളിച്ചവും അധികമായി എത്തുകയും ചെയ്യും. ചുരുക്കത്തിൽ പാരമ്പര്യ ഭംഗിക്കൊപ്പം ആധുനിക സൗകര്യങ്ങളും സമ്മേളിപ്പിച്ചു എന്നതാണ് ഈ വീടിന്റെ ഹൈലൈറ്റ്.

kodungaloor-home-elevation

Project Facts

Location- Kodungallur, Thrissur

Plot- 20 Cents

Area- 3750 SFT

Owner- Santhosh Kumar

Designer- Antony Joseph

Dream Designs,  Kodungallur

Mob- 9946520505

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.