Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ സൂപ്പർഹിറ്റ് വീടിനു ശേഷം ഇതാ വീണ്ടും!

superhit-home അമിത ആഡംബരങ്ങൾ ഇല്ലാതെ ഉപയുക്തമായ ഇടങ്ങൾ നൽകാനായതാണ് ഈ വീടിന്റെ ഹൈലൈറ്റ്.

മനോരമ ഹോംസ്‌റ്റൈൽ ചാനലിൽ ഏറ്റവുമധികം അന്വേഷങ്ങൾ വന്ന ഒരു പ്രോജക്ടായിരുന്നു പെരുമ്പടപ്പ് എന്ന ഗ്രാമത്തിൽ നിർമിച്ച ട്രഡീഷണൽ വീട്. 

traditional-house-front-view

അതിന്റെ നിർമാതാക്കളായ ബ്രിക്ക് & സ്റ്റോൺ ഡിസൈനേഴ്സിന്റെ പുതിയ പ്രോജക്ടാണിത്. ഇത്തവണ സമകാലിക ശൈലിയാണ് വീടിനു പിന്തുടർന്നിരിക്കുന്നത് എന്നുമാത്രം.

minimal-house-ponnani

മലപ്പുറം പൊന്നാനിയിൽ 15 സെന്റിൽ 2600 ചതുരശ്രയടിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. സമകാലിക ശൈലിയിലാണ് അകവും പുറവും. പരമാവധി സ്ഥലഉപയുക്തത ലഭിക്കുന്നതിനായി ഫ്ലാറ്റ് റൂഫാണ് എലിവേഷന് നൽകിയത്. വെള്ള നിറത്തിന്റെ വെണ്മയാണ് ആരെയും ഒറ്റനോട്ടത്തിൽ ആകർഷിക്കുന്നത്. ഇതിനു വേർതിരിവ് നൽകാനായി ഒരു ഷോ വോളിലും, പോർച്ചിന്റെ ഭിത്തികളിലും ഗ്രേ ക്ലാഡിങ് ടൈലുകൾ വിരിച്ചു. ഈ ഷോവാൾ മുൻവശത്തെ രണ്ടായി ഭാഗിക്കുന്നു. മറുവശത്തായി പോളികാർബണേറ്റ് ഷീറ്റ് വിരിച്ച് പർഗോള നൽകി. ഇവിടെ ഒരു സിറ്റിങ് ഏരിയയും ക്രമീകരിച്ചു. 

cladding-wall

മുൻവശത്തായി കാർപോർച്ച്. സിറ്റ്ഔട്ടിന്റെ ഒരു ഭിത്തിയിൽ വെർട്ടിക്കൽ ഗ്ലാസ് സ്‌കൈലൈറ്റുകൾ നൽകി. സിറ്റ്ഔട്ടിന്റെ ഒരു ഭിത്തിയിൽ വെർട്ടിക്കൽ ഗ്ലാസ് സ്‌കൈലൈറ്റുകൾ നൽകി. ഒരു ഡിസൈൻ എലമെന്റ് എന്നതിനപ്പുറം  ഇതിലൂടെ പ്രകാശം അകത്തേക്ക് വിരുന്നെത്തുന്നു.

ponnani-house-living

മിതമായ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയത്.  ഫോൾസ് സീലിങ് പോലുള്ള കൃത്രിമ ആർഭാടങ്ങൾ കുത്തിനിറയ്ക്കാതെ നേരിട്ട് ലൈറ്റിങ് നൽകി. വിട്രിഫൈഡ് ടൈലുകളാണ് നിലത്ത് വിരിച്ചത്. ഫർണിച്ചറുകൾ മിക്കവയും ഇന്റീരിയർ തീം അനുസരിച്ച് ഡിസൈൻ ചെയ്തെടുത്തവയാണ്.

dining
upper

റോമൻ ബ്ലൈൻഡുകൾ ജനാലകൾക്ക് പിന്തുണ നൽകുന്നു. വുഡും എംഎസുമാണ് ഗോവണിയുടെ കൈവരികളിൽ. ഗോവണിയുടെ താഴെയായി വാഷ് ഏരിയ ക്രമീകരിച്ചു. 

ponnani-house-kitchen

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. വുഡൻ ഫിനിഷിലാണ് അടുക്കള. സ്‌റ്റോറേജിനായി കബോർഡുകൾ നൽകി. ബ്രൗൺ നിറത്തിലുള്ള ഗ്രാനൈറ്റ് പാതകത്തിനു വിരിച്ചു. 

ponnani-house-bed

നാലു കിടപ്പുമുറികളാണ് വീട്ടിൽ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ നൽകി. ഹെഡ്ബോർഡിൽ വോൾപേപ്പറുകൾക്കും ഇടംനൽകി.

മുറ്റം വെള്ളം ഭൂമിയിലേക്കിറങ്ങും വിധം ഇന്റർലോക്ക് ചെയ്തു. കുറച്ചിട പുൽത്തകിടിയും നൽകി. വീടിന്റെ പുറംകാഴ്ചയോട് ചേർന്ന് നിൽക്കുംവിധമാണ് ഗെയ്റ്റും ചുറ്റുമതിലും ഒരുക്കിയത്. ഇവിടെയും ചിലയിടങ്ങളിൽ ബ്ലാക് ക്ലാഡിങ് ടൈലുകൾ പതിച്ചിട്ടുണ്ട്. ചുരുക്കത്തിൽ അമിത ആഡംബരങ്ങൾ ഇല്ലാതെ ഉപയുക്തമായ ഇടങ്ങൾ നൽകാനായതാണ് ഈ വീടിന്റെ ഹൈലൈറ്റ്.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Ponnani, Malappuram

Area- 2600 SFT

Owner- Haris

Construction & Design- Sadiq Ali, Zainul Ali

Brick & Stone, Ponnani

Mob- 9995550051   9037874709