Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുറമെ കാണുന്ന പോലെയല്ല, അകത്താണ് സർപ്രൈസ്!

level-house പ്ലോട്ടിന്റെ പരിമിതികളെ സാധ്യതയാക്കി മാറ്റിയ ഡിസൈനാണ് ഈ വീടിനെ ശ്രദ്ധേയമാക്കുന്നത്.

മലപ്പുറം ജില്ലയിലെ തിരൂർക്കാട് 25 സെന്റിൽ 3000 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചത്. രണ്ടു ലെവലുകളായി കിടക്കുന്ന പ്ലോട്ടായിരുന്നു ഇവിടെ. ഭൂമിയുടെ സ്വാഭാവിക പ്രകൃതിക്ക് മാറ്റം വരുത്താതെയാണ് വീട് പണിതത്. ഉയരവ്യത്യാസം അകത്തളങ്ങളിൽ പ്രതിഫലിക്കുംവിധമാണ് ഡിസൈൻ. 

level-house-landscape

ഏറെക്കുറെ സിമട്രിക് ശൈലിയിലാണ് വീടിന്റെ ഡിസൈൻ. ഫ്ലാറ്റ്, കർവ്ഡ് റൂഫുകൾ മേൽക്കൂരയിൽ അലങ്കാരമായി നൽകിയിരിക്കുന്നു. വീടിന്റെ തൊട്ടുമുന്നിലായി കാർ പോർച്ച് ഒരുക്കി. നീളൻ സിറ്റ് ഔട്ട് കടന്നാണ് അകത്തേക്ക് കയറുന്നത്. 

സിറ്റ്ഔട്ട്, മാസ്റ്റർ ബെഡ്‌റൂം, ഫോയർ, ലിവിങ് എന്നിവ ആദ്യ ലെവലിലും ഡൈനിങ്, ഓപ്പൺ കിച്ചൻ, ഡൈനിങ്, ഗസ്റ്റ് ബെഡ് എന്നിവ രണ്ടാമത്തെ ലെവലിലും വരുന്നു.

level-house-interir

വിട്രിഫൈഡ് ടൈലുകളാണ് നിലത്ത് വിരിച്ചത്. ഫർണിച്ചറുകൾ മിക്കവയും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തവയാണ്. ജിപ്സം വെനീർ ഫിനിഷിൽ ഫോൾസ് സീലിങ് നൽകി ഇൻഡയറക്ട് ലൈറ്റിങ് നൽകി. വൈറ്റ്, വാം ടോൺ നിറങ്ങളാണ് അകത്തളങ്ങളിൽ നൽകിയത്. 

level-house-living

എട്ടു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഡിസൈനർ ടൈലുകൾ നൽകി വാഷ് ഏരിയ വേർതിരിച്ചിരിക്കുന്നു. 

level-house-dining

തടിയിൽ നിന്നും വ്യത്യസ്തമായി കരിമ്പനയുടെ പ്ലാങ്ക്, ഗ്ലാസ് എന്നിവ കൊണ്ടാണ് ഗോവണിയുടെ കൈവരികൾ നിർമിച്ചത്. ഗോവണിയുടെ ഭാഗത്തെ ഭിത്തിയിൽ ഹൈലൈറ്റർ നിറങ്ങൾ നൽകി വേർതിരിച്ചിരിക്കുന്നു.

നാലു കിടപ്പുമുറികളാണ് വീട്ടിൽ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ ഒരുക്കി.

level-house-bed

ഓപ്പൺ ശൈലിയിലാണ് കിച്ചൻ. ഇതിനു സമീപം ലേഡീസ് ഡൈനിങ് നൽകിയിരിക്കുന്നു. ഈ ഇടങ്ങൾക്ക് സ്വകാര്യത നൽകുന്നതിനായി ജാളി ഫിനിഷിൽ പാർടീഷൻ നൽകിയിട്ടുണ്ട്. അക്രിലിക് ഫിനിഷിലാണ് കബോർഡുകൾ. നാനോവൈറ്റാണ് അടുക്കളയിൽ നൽകിയത്.  വർക്കിങ് കിച്ചൻ പ്രത്യേകമായി നൽകി. ഇവിടെയും ചെറിയ ബ്രെക്ഫാസ്റ്റ് കൗണ്ടർ സജ്ജീകരിച്ചു.

ladies-dining

വീടിന്റെ തുടർച്ച അനുഭവപ്പെടുംപോലെ ചുറ്റുമതിൽ നൽകി. ഗെയ്റ്റിൽ ജിഐ ഫ്രെയിം കൊണ്ട് പില്ലർ നൽകി പടിപ്പുര മാതൃകയും തീർത്തു. ചുരുക്കത്തിൽ പ്ലോട്ടിന്റെ പരിമിതികളെ സാധ്യതയാക്കി മാറ്റിയ ഡിസൈനാണ് ഈ വീടിനെ ശ്രദ്ധേയമാക്കുന്നത്.

night

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Thirurkad, Malappuram

Area- 3000 SFT

Plot- 25 cents

Owner- Salih

Designer- Riyas

Covo Architects

Completion year- 2017