കാഴ്ചയ്‌ക്കൊപ്പം സൗകര്യങ്ങളും

മുൻഭാഗത്ത് രണ്ടു ബാൽക്കണികൾ നൽകിയിരിക്കുന്നു. ഒരെണ്ണം തുറസ്സായും അടുത്തത് ലൂവറുകൾ കൊണ്ട് അടച്ചും ക്രമീകരിച്ചു.

മലപ്പുറം ജില്ലയിലെ പടിഞ്ഞാറ്റുമുറി എന്ന സ്ഥലത്ത് 20 സെന്റിൽ 2500 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. വ്യത്യസ്തമായ പുറംകാഴ്ചയുള്ള അത്യാവശ്യ സൗകര്യങ്ങളുള്ള വീട് വേണം എന്നതായിരുന്നു ഉടമസ്ഥന്റെ ഡിമാൻഡ്. ഇതിനനുസൃതമായാണ് വീട് രൂപകൽപന ചെയ്തത്. വൈറ്റ്+ ഗ്രേ+ യെലോ തീമിലാണ് വീടിന്റെ പുറംഭിത്തി അലങ്കരിച്ചത്. പുറംകാഴ്ചയിൽ കണ്ണുടക്കുന്നത് ഷോവാളിലേക്കാണ്. മുൻഭാഗത്ത് രണ്ടു ബാൽക്കണികൾ നൽകിയിരിക്കുന്നു. ഒരെണ്ണം തുറസ്സായും അടുത്തത് ലൂവറുകൾ കൊണ്ട് അടച്ചും ക്രമീകരിച്ചു.ഭിത്തിയെയും ചുവരിനെയും ബന്ധിപ്പിച്ചു കൊണ്ട് സ്ട്രട്ടുകൾ നൽകിയത് ശ്രദ്ധേയമാണ്. മുറ്റം കടപ്പ സ്റ്റോൺ വിരിച്ച് ഉറപ്പിച്ചു. 

വീടിനു വശത്തായി കാർപോർച്ച് നൽകി. ചെറിയ സിറ്റ്ഔട്ട് കടന്നാണ് അകത്തേക്ക് പ്രവേശിക്കുന്നത്. ലിവിങ്, ഡൈനിങ്, കിച്ചൻ, പ്രെയർ ഏരിയ, അറ്റാച്ഡ് ബാത്റൂമുകളോട് കൂടിയ നാലുകിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും ഇവിടെ ഒരുക്കിയത്. ഓപ്പൺ ശൈലിയിൽ വീടൊരുക്കിയത് കൂടുതൽ വിശാലത നൽകുന്നു.

വിട്രിഫൈഡ് ടൈലുകളാണ് നിലത്തു വിരിച്ചത്. ഇടങ്ങളെ വേർതിരിക്കാൻ വുഡൻ ഫിനിഷ്ഡ് ടൈലുകൾ വിരിച്ചിട്ടുണ്ട്. സ്വീകരണമുറി ഡബിൾ ഹൈറ്റിലാണ് നിർമിച്ചത്. ഇത് കൂടുതൽ വിശാലത നൽകുന്നു. മുകൾനിലയിൽ നിന്നും താഴേക്ക് കാഴ്ച ലഭിക്കും. ഇവിടെ സുരക്ഷയെ കരുതി വെർട്ടിക്കൽ പർഗോള നൽകി. ഇതിൽ ഒരു തടി ബെഞ്ചും ഉറപ്പിച്ചു.  തടിയും ടഫൻഡ് ഗ്ലാസുമാണ് ഗോവണിയുടെ കൈവരികളിൽ നൽകിയിരിക്കുന്നത്.

ഊണുമേശയുടെ ഡിസൈൻ ശ്രദ്ധേയമാണ്. മെറ്റൽ ഫ്രയിമിലാണ് മേശയും കസേരകളും നിർമിച്ചിരിക്കുന്നത്. ടേബിൾ ടോപ്പായി നാനോവൈറ്റ് നൽകി.

പ്ലൈവുഡ്, വെനീർ ഫിനിഷിലാണ് അടുക്കളയുടെ കാബിനറ്റുകൾ. നാനോവൈറ്റാണ് കൗണ്ടറിനു നൽകിയത്. 

നാലു കിടപ്പുമുറികളാണ് വീട്ടിൽ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ നൽകിയിട്ടുണ്ട്.

ധാരാളം ജാലകങ്ങൾ നൽകിയിരിക്കുന്നത് കൊണ്ട് ക്രോസ് വെന്റിലേഷൻ ഉറപ്പുവരുത്തിയിരിക്കുന്നു. അകത്തളങ്ങളിൽ ചൂട് താരതമ്യേന കുറവുമാണ്.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Padinjattumuri, Malappuram

Area- 2500 SFT

Plot- 20 cent

Owner- Sulaiman

Designer- Jabir Muhammed

Mozark Design Hub, Manjeri

Mob- 9746942946

Completion year- 2018