പോക്കറ്റിൽ ഒതുങ്ങുന്ന വീട്; ചെലവ് വെറും 6 ലക്ഷം!

തേയിലത്തോട്ടങ്ങളും മലനിരകളും കോടമഞ്ഞും ഒരുമിക്കുന്ന തേക്കടിയുടെ പശ്‌ചാത്തലത്തിലാണ്‌ ഈ അവധിക്കാല വസതി നിർമിച്ചിരിക്കുന്നത്. എട്ടുസെന്റ് പ്ലോട്ടിൽ വെറും 450 ചതുരശ്രയടി മാത്രമാണ് വിസ്തീർണം. 

പ്ലോട്ടിൽ മുമ്പുണ്ടായിരുന്ന വീടിന്റെ അടിത്തറയ്ക്കു മുകളിലാണ് പുതിയ വീട് കെട്ടിപ്പൊക്കിയത്. രണ്ടു ക്യൂബുകൾ യോജിപ്പിച്ച പോലെയാണ് പുറംകാഴ്ച. പുറംകാഴ്ചയിൽ കണ്ണുടക്കുന്നത് ബ്രിക്ക് ടൈൽ ക്ലാഡിങ് നൽകിയ ഭിത്തിയിലേക്കാണ്. വീടിനു രണ്ടു വശത്തൂടെയും റോഡ് പോകുന്നുണ്ട്. രണ്ടു ഭാഗത്തു നിന്നും വ്യത്യസ്ത കാഴ്ചയാണ് വീടിനു ലഭിക്കുക.

സോളിഡ് ബ്ലോക്കുകൾ കൊണ്ടാണ് സ്ട്രക്ചർ നിർമ്മിച്ചത്. ലിവിങ്, ഡൈനിങ്, ഒരു ബാത്അറ്റാച്ച്ഡ് ബെ‍ഡ്റൂം, കിച്ചൻ എന്നിവയാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്.

വുഡൻ ഫിനിഷുള്ള വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. പുറത്തെ പ്രകൃതിഭംഗി ആസ്വദിക്കാൻ ജനാലകളും നൽകിയിട്ടുണ്ട്. സ്ട്രക്ച്ചറും ഫർണിഷിങ്ങും ഉൾപ്പെടെ ആറുലക്ഷം രൂപ മാത്രമാണ് വീടിനു ചെലവായത്.

ചെലവ് കുറച്ച ഘടകങ്ങൾ...

  • ചതുരശ്രയടി കുറച്ച് സ്ഥലഉപയുക്തത നൽകി.
  • ഫർണിഷിങ്ങിന് എംഡിഎഫ് ഉപയോഗിച്ചു. വാതിലുകളെല്ലാം യുപിവിസിയിൽ നിർമിച്ചു.
  • പഴയ കെട്ടിട വസ്തുക്കൾ പുനരുപയോഗിച്ചു.
  • നാലുമാസം കൊണ്ട് പണി പൂർത്തീകരിച്ചു.

Project Facts

Location- Thekkady, Idukki

Plot- 8 cents

Area- 450 SFT

Owner- Philip Kuriakose

Architect- Carol Philip

Carol Philip Architects, Ernakulam

Mob- 9633427263

Contractor- Shaji George