ഒരു പ്രവാസി സ്വപ്നത്തിന്റെ പൂർണത

തൃശൂർ ജില്ലയിലെ ചങ്ങരംകുളത്താണ് പ്രവാസിയായ മുഹമ്മദ് അലിയുടെ വീട്. 65 സെന്റിൽ 3500 ചതുരശ്രയടിയിലാണ് വീടു നിർമിച്ചത്. സെമി കൊളോണിയൽ ശൈലിയിലാണ് പുറംകാഴ്ച. അകത്തളങ്ങൾ സമകാലിക ശൈലിയിലും. ഫ്ലാറ്റ് റൂഫ് വാർത്തു ട്രസ് നൽകി കൊളോണിയൽ ശൈലിയിൽ ഓടുവിരിച്ചപ്പോൾ വീടിന്റെ പ്രൗഢി വർധിക്കുന്നു. കൊളോണിയൽ ശൈലിയുടെ അടയാളമായ ഡോർമർ ജനാലകളും എലിവേഷനിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

വിശാലമായ പ്ലോട്ടിൽ അത്യാവശ്യം മുറ്റം നൽകി പിന്നിലേക്കിറക്കിയാണ് വീടു പണിതത്. നാച്വറൽ സ്റ്റോണും ഗ്രാസും ഇടകലർത്തി മുറ്റമൊരുക്കി.

ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും വീട്ടിൽ ഒരുക്കിയിരിക്കുന്നത്. സെമി ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇത് കൂടുതൽ വിശാലത നൽകുന്നു. ഫോർമൽ ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിൽ ജിഐ + ഗ്ലാസ് ഫിനിഷിൽ ഒരു സെമി പാർടീഷൻ നൽകിയിട്ടുണ്ട്. 

വിട്രിഫൈഡ് ടൈലുകളാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്. സ്വീകരണമുറി, കിടപ്പുമുറി എന്നിവിടങ്ങളിൽ വുഡൻ ഫ്ളോറിങ് നൽകി. വെനീർ, ലാമിനേറ്റ് ഫിനിഷിലാണ് ഫർണിഷിങ് ചെയ്തത്. ഫാമിലി ലിവിങ്ങിലെ ടിവി ഏരിയ വെനീർ ഫിനിഷ് നൽകി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. മിനിമൽ ശൈലിയിൽ ജിപ്സം സീലിങ് നൽകി. വാം ടോൺ ലൈറ്റുകൾ അകത്തളം പ്രസന്നമാക്കുന്നു.

ഊണുമുറിക്ക് പുറത്തേക്ക് ഒരു പാഷ്യോ നൽകിയിട്ടുണ്ട്. ഇവിടേക്ക് ഒരു റോളിങ് ഷട്ടർ ഡോർ കൊടുത്തിരിക്കുന്നു. ഇത് ഉയർത്തുമ്പോൾ സമീപത്തെ പാടത്തെ കാറ്റ് വീട്ടിനുള്ളിലേക്ക് വിരുന്നെത്തുന്നു. വുഡൻ പാനലിങ് നൽകിയ സ്റ്റീലും ടഫൻഡ് ഗ്ലാസുമാണ് ഗോവണിയുടെ കൈവരികളിൽ വിരിച്ചത്.

മിനിമൽ ശൈലിയിലാണ് കിടപ്പുമുറികൾ ഒരുക്കിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ ക്രമീകരിച്ചു. ഗ്ലാസ്+ പെയിന്റ് ഫിനിഷിലാണ് അടുക്കള. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ ഒരുക്കിയിട്ടുണ്ട്. സമീപം വർക്ക് ഏരിയയുമുണ്ട്.  പ്രവാസികൾ ആയതുകൊണ്ട് പരിപാലനം ലളിതമാക്കുന്നതിനു വേണ്ടിയാണു വീടു മിനിമൽ ശൈലിയിൽ ഒരുക്കിയത്.

Project Facts

Location- Chengaramkulam, Thrissur

Area- 3500 SFT

Plot- 65 cents

Owner- Muhammed Ali

Designer- Nidheesh

Desart Interiors, Thrissur

Mob- 9072944944

Completion year- 2018