Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

4.5 സെന്റ് 28 ലക്ഷം! വീടും പ്ലാനും

28-lakh-home-plan

സ്ഥലപരിമിതിയെ അപ്രസക്തമാക്കുന്ന ഡിസൈനാണ് കോഴിക്കോട് വെസ്റ്റ് ഹില്ലിലുള്ള ഈ വീടിന്റെ പ്രത്യേകത. പ്രത്യേകിച്ചൊരു ആകൃതിയില്ലാത്ത ചെറിയ പ്ലോട്ട്. ഒപ്പം കൃത്യമായ സാമ്പത്തിക ലക്ഷ്മണരേഖയും. ഇതുരണ്ടും പാലിച്ചാണ് ഈ വീട് നിർമിച്ചു നൽകിയത്. വെറും നാലര സെന്റിലാണ് 1603 ചതുരശ്രയടിയുള്ള ഇരുനില വീട് നിർമിച്ചിരിക്കുന്നത്. പരമാവധി സ്ഥല ഉപയുക്തത ലഭിക്കാൻ ബോക്സ് ആകൃതിയാണ് എലിവേഷന് നൽകിയത്. 

28-lakh-stair

ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയാണ് വീട്ടിൽ ഒരുക്കിയത്. അനാവശ്യ പാർടീഷനുകൾ നൽകാതെ തുറസായ ശൈലിയിലാണ് ഇന്റീരിയർ രൂപപ്പെടുത്തിയത്. മാർബോനൈറ്റ് ടൈലുകളാണ് നിലത്തു വിരിച്ചത്. ലിവിങ്ങിലെ ഫർണിച്ചറും ഊണുമേശയും പുറത്തുനിന്നു വാങ്ങി. 

28-lakh-pargola

സ്‌റ്റെയിൻലെസ്സ് സ്റ്റീൽ കൊണ്ടാണ് ഗോവണിയുടെയും പുറത്ത് ബാൽക്കണിയിലുമുള്ള കൈവരികൾ. ഗോവണിയുടെ ലാൻഡിങ്ങിനു മുകളിലുള്ള മേൽക്കൂരയിൽ പർഗോള നൽകി പ്രകാശത്തെ അകത്തേക്ക് ആനയിക്കുന്നു. നാലു കിടപ്പുമുറികളിലും സ്‌റ്റോറേജിന്‌ പ്രാധാന്യം നൽകിയിട്ടുണ്ട്. ഫെറോസിമൻ്റ് ബോർഡിലാണ് അടുക്കളയുടെ ഫർണിഷിങ്. ഇതും ചെലവ് കുറയ്ക്കാൻ സഹായിച്ചു.

28-lakh-upper

ചെലവ് ചുരുക്കിയ മാർഗങ്ങൾ

  • നിർമാണം മൊത്തമായി കോൺട്രാക്ട് കൊടുക്കാതെ പണി രണ്ടു ഭാഗങ്ങളായി തിരിച്ചു. സ്ട്രക്ച്ചർ (ഫൗണ്ടേഷൻ മുതൽ പ്ലാസ്റ്ററിങ്  വരെ) ലേബർ കോൺട്രാക്ട് (മെറ്റീരിയൽ അടക്കം) നൽകി. ബാക്കി ഫർണിഷിങ് വർക്കുകൾ ഉടമസ്ഥൻ നേരിട്ട് സാധനങ്ങൾ വാങ്ങി നൽകി. ഇതിലൂടെ 15 % കോൺട്രാക്ടർ കമ്മീഷൻ ലഭിക്കാൻ കഴിഞ്ഞു.
28-lakh-dining
  • പഴയ ജനൽ, വാതിൽ, മര ഉരുപ്പടികൾ എന്നിവ പുനരുപയോഗിച്ചു.
  • ബീമുകൾ പരമാവധി ഒഴിവാക്കി.  ലോഡ് ബിയറിങ് (beam to beam)ശൈലിയിലാണ് ഭിത്തികൾ കെട്ടിയത്.
  • പുട്ടിയാണ് പുറംഭിത്തികളിൽ അടിച്ചത്. അകത്തും വെള്ള നിറമാണ് നൽകിയിരിക്കുന്നത്.
  •  ഫോൾസ് സീലിങ് നൽകാതെ ലൈറ്റ് പോയിന്റുകൾ നേരിട്ടുനൽകി.
28-lakh-bed

കൃത്യമായ ആസൂത്രണത്തിലൂടെ സ്ട്രക്ച്ചറും ഫർണിഷിങ്ങും അടക്കം 28 ലക്ഷം രൂപയ്ക്ക് പണി പൂർത്തിയാക്കാനായി.

Project Facts

Location- WestHill, Calicut

Area- 1603 SFT

Plot- 4.5 cents

Owner- Rajagopal

Designer- Dilip

Shadows, Calicut

Contractor- Sunil

Budget- 28 Lakhs

Completion year- 2017