സ്വപ്നങ്ങൾക്കും അപ്പുറം

തൊണ്ണൂറുകളിലെ ഫാഷനെ പരിഷ്കരിച്ച് ആധുനിക ശൈലിയിലേക്ക് പുനഃക്രമീകരിക്കാം

ഒരു മുറി കൂട്ടിച്ചേർത്തിട്ടുണ്ട് പുതിയ പ്ലാനിൽ. പോർച്ചിനോടു ചേർന്ന ഈ ഭാഗത്ത്, താഴെ മാത്രമേ മുറിയുള്ളൂ. മുകൾ ഭാഗത്ത് പാരപ്പറ്റ് കെട്ടി പൊക്കിയെടുത്തത് പുറം കാഴ്ചയുടെ ഭംഗിക്കുവേണ്ടിയാണ്. ഷിംഗിൾസ് ആണ് മേൽക്കൂരയിൽ വിരിച്ചിരിക്കുന്നത്.

പഴയ വീടിന്റെ ബാൽക്കണി കെട്ടിയടച്ച് തടിയുടെ നിറമുള്ള അലുമിനിയം കോംപസിറ്റ് പാനൽ കൊടുത്ത പരിഷ്കരിച്ചു. വട്ടത്തിലുള്ള പില്ലറുകൾക്ക് പകരം ചതുരൻ തൂണുകൾ സ്ഥാനം പിടിച്ചു. പ്ലെയിൻ ഗ്ലാസിനു പകരം ടെക്സ്ചേർഡ് ഗ്ലാസ് കൊടുത്തു. ക്ലാഡിങ്, ഗ്രൂവിങ് എന്നിവ പുറംകാഴ്ചയ്ക്ക് മോഡി കൂട്ടുന്നു. ലാൻഡ്സ്കേപ്പിലെ ടൈലുകൾ മാറ്റി. മുകളിലേക്കും താഴേക്കും പ്രകാശം ചൊരിയുന്ന പുതിയ തരം ലാംപ് ഷേഡുകളും വീടിനെ ആകർഷകമാക്കുന്നു.   

പഴയ വീട്

ഡിസൈൻ 

സോണിയ ലിജേഷ്

ഇന്റീരിയർ ഡിസൈനർ

ക്രിയേറ്റീവ് ഇന്റീരിയോ, കൊടകര. തൃശൂർ

email- sonialijesh@gmail.com