Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെറുതെയല്ല വിരാടും അനുഷ്‌കയും വിവാഹം ഇവിടെയാക്കിയത്!

virat-anushka-wedding ഇറ്റലിയിലെ ടസ്കനിയിലുള്ള ബോർഗോ ഫിനോഷീതോ ഹെറിറ്റേജ് റിസോർട്ടിലായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് ഇന്ത്യ മുഴുവൻ കാത്തിരുന്ന ആ സെലിബ്രിറ്റി വിവാഹം കഴിഞ്ഞ ദിവസം നടന്നു. വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും ഒന്നായി. ഇരുവരും എവിടെയാകും വിവാഹത്തിനായി തിരഞ്ഞെടുക്കുക എന്നായിരുന്നു മറ്റൊരു ചർച്ച. എന്നാൽ എല്ലാവരെയും അദ്ഭുതപ്പെടുത്തി, ഇന്ത്യയിലെ തിരക്കും പാപ്പരാസികളുടെ ശല്യവും ഒഴിവാക്കി, ഇറ്റലിയിലെ ടസ്കനിയിലുള്ള ബോർഗോ ഫിനോഷീതോ ഹെറിറ്റേജ് റിസോർട്ടിലായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. 

Virat Anushka Wedding

ലോകത്തെ ഏറ്റവും ചെലവേറിയ അവധിക്കാല വസതികളിൽ രണ്ടാമതാണ് ബോർഗോ ഫിനോഷീതോയുടെ സ്ഥാനം. ഇറ്റാലിയൻ വാസ്തുശില്പ മാതൃകയിൽ പണികഴിപ്പിച്ച മനോഹരവില്ലകൾ ആരുടേയും ഹൃദയം കീഴടക്കും. എന്നാൽ നമ്മുടെ ചിന്തകളിലുള്ള ആഡംബരഹോട്ടലിന്റെ ചിത്രമല്ല ഇവിടെ കാണാനാകുക. കരിങ്കല്ല് കൊണ്ട് കെട്ടി തേയ്ക്കാത്ത ചുവരുകളുള്ള, ഓടുമേഞ്ഞ ലളിതമായ വില്ലകൾ പ്രകൃതിയുമായി സല്ലപിച്ചു നിലകൊള്ളുന്നു. കരിങ്കല്ല് പാകിയ മുറ്റം. ചുറ്റും മനോഹരമായ പുൽത്തകിടിയും തണൽമരങ്ങളും. 

borgo-finocchieto-italy

ഇത്തരമൊരു വില്ലയുടെ മുറ്റത്താണ് ലളിതമായി വിവാഹവേദി ഒരുക്കിയത്. വധൂവരന്മാരുടെ ഇരിപ്പിടത്തിനു മുകളിൽ തൂക്കുവിളക്കുകൾ കലാപരമായി അലങ്കരിച്ചത് കാണാം.

സ്വച്ഛസുന്ദരമായ ടസ്കനി മലനിരകളിൽ ആറേക്കറിൽ പരന്നുകിടക്കുന്ന ആഡംബര ഹോട്ടലിൽ അഞ്ചു വില്ലകൾ മാത്രമേ ഉള്ളൂ. 22 കിടപ്പുമുറികളും. അതായത് പരമാവധി 44 പേർക്കുമാത്രമേ ഇവിടെ താമസിക്കാൻ സ്ഥലമുള്ളൂ. അതുകൊണ്ടാണ് കൂടുതൽ താരങ്ങളെ വിവാഹത്തിന് ക്ഷണിക്കാതിരുന്നതെന്നും കേൾക്കുന്നു.

borgo-finocchieto-italy-interior

ഇറ്റലിയിലെ യുഎസ് അംബാസഡറായിരുന്ന ജോൺ ഫിലിപ്സ് 2001 ൽ വസതി മേടിക്കുകയും പുനരുദ്ധരിക്കുകയും ചെയ്തു.

borgo-finocchieto-italy-living

വിശാലമായ ഓവൽ ഷേപ്പിലുള്ള സ്വിമ്മിങ് പൂൾ, ഗോൾഫ്, ടെന്നീസ്, ബാസ്കറ്റ് ബോൾ കോർട്ടുകൾ എന്നിവയെല്ലാം മലനിരകളിൽ ഒരുക്കിയിരിക്കുന്നു.

borgo-finocchieto-italy-pool

സെലിബ്രിറ്റി വിവാഹങ്ങൾ പോലെയുള്ള ആഘോഷപരിപാടികൾക്കുമാത്രമാണ് വില്ല ഇപ്പോൾ വിട്ടുനൽകുന്നത്. അമേരിക്കൻ പ്രസിഡന്റ് പദവിയിൽ നിന്നും വിരമിച്ച ശേഷം ബാരാക് ഒബാമയും ഭാര്യയും ഇവിടെ താമസിക്കാൻ എത്തിയത് ശ്രദ്ധനേടിയിരുന്നു.

borgo-finocchieto-italy-bed

ഹോട്ടലിന്റെ ആന്റിക് മൂല്യമാണ് ഇവിടെ ബിസിനസ് ആയി മാറുന്നത്. ഒരു രാത്രി താമസിക്കാൻ ഏകദേശം ആറര ലക്ഷം മുതൽ 14 ലക്ഷം വരെ ചെലവാകുമത്രെ!... 

Read more on Celebrity Home