Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെറീന വില്യംസിന്റെ വീട്; വില കോടികൾ, എല്ലാമുണ്ട്...ഒന്നൊഴിച്ച്

sereena-home മകൾ ഒരുവയസുകാരി അലക്സിയാണ് ഇപ്പോൾ വീട്ടിലെ ശ്രദ്ധാകേന്ദ്രം. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

ടെന്നീസ് കോർട്ടിലെ കരുത്തിന്റെ പ്രതീകമാണ് വില്യംസ് സഹോദരിമാർ-വീനസ് വില്യംസും സെറീന വില്യംസും. വർണവിവേചനത്തിന്റെ വെല്ലുവിളികൾ എല്ലാം മറികടന്നു ഇരുവരും ഒറ്റയ്ക്കും കൂട്ടായും ടെന്നീസിലെ നിരവധി റെക്കോർഡുകൾ സ്വന്തമാക്കി. കലിഫോർണിയയിലെ ബെവർലി ഹിൽസിലാണ് സെറീന വില്യംസിന്റെ വീട്. ലോകപ്രസ്തരായ സെലിബ്രിറ്റികളുടെ വീടുകൾ സ്ഥിതി ചെയ്യുന്ന കോളനിയാണ് ഇവിടം.

serena-williams-home-inside

2017 ലാണ് സെറീനയും, ഭർത്താവും റെഡ്‌ഡിറ്റ് സഹസ്ഥാപകനുമായ അലക്‌സിസും ഈ വീട് മേടിച്ചത്. മകൾ ഒരുവയസുകാരി അലക്സിയാണ് ഇപ്പോൾ വീട്ടിലെ ശ്രദ്ധാകേന്ദ്രം. ഫ്ലോറിഡയിലും പാരിസിലും സെറീനയ്ക്ക് സ്വന്തമായി വീടുകളുണ്ട്. 

serena-williams-home-living

6000 ചതുരശ്രയടിയിൽ മൂന്ന് നിലകളിലായി നിർമിച്ച വീട്ടിൽ അഞ്ചു കിടപ്പുമുറികളാണ് ഉള്ളത്. 7 ബാത്റൂമുകളുമുണ്ട്. സമീപമുള്ള ബെവർലി മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാൻ പാകത്തിലാണ് വീട് നിർമിച്ചിരിക്കുന്നത്. ഓപ്പൺ ശൈലിയിലുള്ള അകത്തളങ്ങൾ വീടിനു വിശാലത നൽകുന്നു. ഓക്ക് തടി കൊണ്ടാണ് ഫ്ളോറിങ്. ഐലൻഡ് കിച്ചൻ നൽകിയിരിക്കുന്നു.ജിമ്മിന് പുറമെ യോഗ, മസാജ് റൂമുകളുമുണ്ട്. മാസ്റ്റർ ബെഡ്‌റൂമിൽ ബെവർലി ഹിൽസിന്റെ കാഴ്ചകളിലേക്ക് തുറക്കുന്ന നിരവധി ജാലകങ്ങൾ കാണാം. നിലവറയിൽ വൈൻ സെല്ലാറും നിർമിച്ചിട്ടുണ്ട്.

serena-williams-home-bed

6.7 മില്യൺ ഡോളറാണ് വീടിന്റെ മൂല്യം. അതായത് ഏകദേശം 44 കോടി രൂപ. ഇത്രയൊക്കെ സൗകര്യങ്ങൾ ഒരുക്കിയിട്ടും ടെന്നീസിലെ താരറാണി വീട്ടിൽ ഒരു ടെന്നീസ് കോർട്ട് നിർമിച്ചിട്ടില്ല എന്നതാണ് അതിശയം.