Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപ് ടവറിൽ ഫ്ലാറ്റ് സ്വന്തമാക്കി രൺബീർ കപൂർ!

ranbir-trump-tower 6100 ചതുരശ്രയടി വിസ്‌തീർണമുള്ള അഞ്ചു കിടപ്പുമുറി ഫ്ലാറ്റിന്റെ വില 13 കോടിയാണ്.

സഞ്ജയ് ദത്തിന്റെ ജീവിതം പറയുന്ന സഞ്ജുവിന്റെ ട്രെയിലറിലൂടെ ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ് രൺബീർ കപൂർ. അത്രയ്ക്കുണ്ട് ഇരുവരും തമ്മിലുള്ള രൂപസാദൃശ്യം. ഇപ്പോൾ ഷൂട്ടിങ് തിരക്കുകൾക്കിടയിൽ വിശ്രമിക്കാൻ പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുകയാണ് രൺബീർ. അതും പ്രശസ്തമായ പുണെയിലെ ട്രംപ് ടവറിൽ. അച്ഛൻ ഋഷി കപൂറും ഒരു ഫ്ലാറ്റ് ഇവിടെ മേടിച്ചിട്ടുണ്ട്.

ranbir-kappor-flat-balcony

25 നിലകളുളള ടവറിൽ 44 അപ്പാർട്മെന്റുകളുണ്ട്. 6100 ചതുരശ്രയടി വിസ്‌തീർണമുള്ള അഞ്ചു കിടപ്പുമുറി ഫ്ലാറ്റിന്റെ വില 13 കോടിയാണ്. പ്രശസ്ത ഇറ്റാലിയൻ ആർക്കിടെക്ടും ഡിസൈനറുമായ മാഷ്യോ നൻസിയെറ്റിയാണ് ഫ്ലാറ്റിന്റെ അകത്തളങ്ങൾ അണിയിച്ചൊരുക്കിയത്.  

ranbir-kappor-flat-living

ഒരു അവധിക്കാല വസതിയുടെ എല്ലാ സൗകര്യങ്ങളും ഇവിടെ നൽകിയിരിക്കുന്നു. വിശാലമായ അകത്തളങ്ങളിൽ ഗ്ലാസ് പാർടീഷനുകൾ നൽകിയിരിക്കുന്നു. വായനയ്ക്കായി ലൈബ്രറി സ്‌പേസ് ഒരുക്കി. 13500 ചതുരശ്രയടിയിൽ ഒരുക്കിയ ആർട് ഗാലറി ട്രംപ് ടവറിന്റെ മാത്രം പ്രത്യേകതയാണ്. വിശാലമായ സ്വിമ്മിങ് പൂൾ, എന്റർടെയിൻമെന്റ് ഏരിയ എന്നിവയും പുറത്ത് ഒരുക്കിയിരിക്കുന്നു.    

ranbir-kappor-flat-bed

കൂടുവിട്ടുകൂടുമാറുക രൺബീറിനു പുതിയ കാര്യമല്ല. 2014 ൽ തറവാടായ കൃഷ്ണരാജിലേക്ക് മാറിയ രൺബീർ കത്രീനയുമായി പ്രണയത്തിലായ ശേഷം ബാന്ദ്രയിലെ സിൽവർ സാൻഡ്‌സിൽ ഫ്ലാറ്റ് എടുത്തു ഒരുമിച്ചായി താമസം. 15 ലക്ഷമായിരുന്നു ഈ ഫ്ലാറ്റിന്റെ മാസവാടക എന്നാണ് സംസാരം. പിന്നീട് ഇരുവരും വേർപിരിഞ്ഞ ശേഷം  രൺബീർ മാതാപിതാക്കളുടെ വീട്ടിലേക്കു താമസം മാറി. 

ranbir-kappor-flat-pool

2016 ൽ  മുംബൈയിലെ പാലി ഹിൽസിൽ തനിക്കു മാത്രമായി ഒരു ബാച്ച്ലർ ഫ്ലാറ്റ് രൺബീർ മേടിച്ചു. വാസ്തു എന്ന് പേരിട്ട ഫ്ലാറ്റിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തത് സാക്ഷാൽ ഷാരൂഖ് ഖാന്റെ പത്‌നിയും ഇന്റീരിയർ ഡിസൈനറുമായ ഗൗരി ഖാൻ ആയിരുന്നു. 

ranbir-with-designer-gauri-khan