Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാൽ പിറന്ന വീട്!

mohanlal-home പുന്നയ്ക്കല്‍ തറവാടെന്ന ഈ വീട്ടിലാണ് മോഹന്‍ലാല്‍ ജനിച്ചത്.

മലയാളത്തിന്റെ അഭിമാനതാരം മോഹൻലാലിന് കൊച്ചിയിലും, ഊട്ടിയിലും, ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയിലും വരെ സ്വന്തമായി വീടുകളുണ്ട്. പക്ഷേ ഇവയെക്കാളൊക്കെ ലാലിന്റെ മനസ്സിനോടുചേർന്നു നിൽക്കുന്ന ഒരു വീട് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരുണ്ട്. മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ വീട്. പുന്നയ്ക്കല്‍ തറവാടെന്ന ഈ വീട്ടിലാണ് മോഹന്‍ലാല്‍ ജനിച്ചത്. 

mohanlal-home

പരമ്പരാഗത ശൈലിയിൽ നിർമിച്ച ഓടിട്ട ഒരു ഒറ്റനില വീട്. റെഡ് ഓക്സൈഡ് പാകിയ നിലം. പഴയ ശൈലിയിലുള്ള നിരവധി ജനാലകൾ. കുട്ടികാലത്തും മറ്റും മോഹന്‍ലാല്‍ സ്ഥിരമായി ഇവിടെ എത്താറുണ്ടായിരുന്നു. കഴിഞ്ഞ വർഷം സംവിധായകനും ബന്ധുവുമായ ബി ഉണ്ണികൃഷ്ണനോടൊപ്പം മോഹൻലാൽ ഇവിടേക്ക് എത്തിയിരുന്നു.