Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാടമ്പിള്ളിയിലെ ചിത്തരോഗി ഉറങ്ങുന്ന ഹിൽപാലസ്

manichitrathazhu-hill-palace കേരളത്തിലെ ആദ്യത്തെ പൈതൃക മ്യൂസിയമാണ് എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറയ്ക്കടുത്തുള്ള ഹിൽപാലസ്.

മലയാളസിനിമയിലെ പ്രിയപ്പെട്ട ലൊക്കേഷനിലൊന്നായി മാറിയ കെട്ടിടങ്ങളിൽ തൃപ്പുണിത്തുറയിലെ ഹിൽപാലസിന് പ്രഥമ സ്ഥാനമാണുള്ളത്. ഫാസിൽ ചിത്രമായ മണിച്ചിത്രത്താഴിലെ ആരും കയറാൻ ഭയക്കുന്ന മാടമ്പിള്ളി മനയായി ചിത്രീകരിച്ചത് പുരാതനമായ ചരിത്രങ്ങൾ ഉറങ്ങുന്ന ഹിലപാലസിനെയാണ്. ചിത്തരോഗിയായ കഥാപാത്രത്തെ തേടി എത്തുന്ന ഏറെ നിഗൂഢത നിറഞ്ഞ വീടായി ചിത്രീകരിക്കപ്പെട്ടതിനാലാകാം, ഇപ്പോഴും ഇവിടെയെത്തുന്നവരുടെ കണ്ണിൽ കൗതുകവും അമ്പരപ്പും നിറഞ്ഞു നിൽക്കുന്നത്.

mohanlal-sureshgopi

ഹിൽപാലസ് എന്ന് കേൾക്കുമ്പോൾ അതുകൊണ്ടുതന്നെ മനസ്സിലേക്ക് ഓടിയെത്തുക 'വിടമാട്ടെ'....എന്നുള്ള നാഗവല്ലി ആവേശിച്ച ഗംഗയുടെ ഡയലോഗ് ആണ്. ഒരു കാലത്ത് കൊച്ചിരാജാക്കന്‍മാരുടെ വസതിയായിരുന്നു ഹില്‍ പാലസ്. കേരളത്തിലെ ആദ്യത്തെ പൈതൃക മ്യൂസിയമാണ് എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറയ്ക്കടുത്തുള്ള ഹിൽപാലസ്. കേരള പുരാവസ്തു വകുപ്പിന് കീഴിലാണ് ഈ പൈതൃക കൊട്ടാരം. 52 ഏക്കര്‍ സ്ഥലത്ത് 49 വ്യത്യസ്ത കെട്ടിടങ്ങളിലായി 130000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണത്തിലാണ് ഹിൽപാലസ് വ്യാപിച്ചു കിടക്കുന്നത്. 

hill-palace

ആദ്യ കാലത്ത്  കുന്നിന്‍മേല്‍ കൊട്ടാരം എന്നായിരുന്നു ഹില്‍പാലസ് അറിയപ്പെട്ടിരുന്നത്. നാലുകെട്ടിന്റെ രൂപത്തിലായിരുന്ന ഈ കൊട്ടാരം ആദ്യം പണികഴിപ്പിച്ചത്. എന്നാൽ പിന്നീട് പാശ്ചാത്യ ശൈലിയില്‍ പുതുക്കിപ്പണിതു. വാസ്തുശില്പ വിദ്യകൾ മികച്ചരീതിയിൽ സമ്മേളിച്ചിരിക്കുന്നു ഇവിടെ. കൽത്തൂണുകളും വിശാലമായ അകത്തളങ്ങളും ആവശ്യത്തിലേറെ വായുസഞ്ചാരം ഉറപ്പാക്കുന്ന മുറികളും എല്ലാം കാണേണ്ടത് തന്നെയാണ്. 

hill-palace-building

ചെറുതും വലുതുമായ 49  കെട്ടിടങ്ങളിലും നിർമാണചാതുരി നിഴലിച്ചു കാണാം. ഡച്ചുകാര്‍ നിര്‍മ്മിച്ച കളിക്കോട്ട പാലസും മണിമാളികയും  അമ്മത്തമ്പുരാന്‍ കോവിലകവും ഊട്ടുപുര മാളികയും ഹിൽപാലസിൽ നിന്നും നോക്കിയാൽ കാണാൻ കഴിയും എന്നാണ് പഴമക്കാർ പറയുന്നത്. എന്നാൽ കാലമേറിയപ്പോൾ റോഡിൽ മുഴുവൻ വലിയ കെട്ടിടങ്ങൾ വന്നത് ഈ കാഴ്ചയെ മറയ്ക്കുന്നുണ്ട് എന്നത് വാസ്തവം. 

കൊട്ടാരത്തിൽ പലഭാഗത്തും യൂറോപ്യൻ രീതിയിലുള്ള നിർമാണരീതിയാണ് കാണാൻ കഴിയുന്നത്. മണിച്ചിത്രത്താഴിൽ കാണിക്കുന്ന തെക്കിനിയും കിഴക്കിനിയും ഒക്കെ ഇവിടെ നമുക്ക് കാണാനാകും. ഇറ്റലിയിൽ നിന്നും ഇറക്കുമതി ചെയ്ത മാർബിളുകളാണ് കൊട്ടാരത്തിന്റെ ഉൾഭാഗങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. പഴമക്കാർ സാക്ഷ്യപ്പെടുത്തിയ കാര്യമാണിത്. 

hill-palace-of-tripunithura-kochi

ഉള്ളിൽ പലവിധ പൗരാണിക വസ്തുക്കളും കാണാനായി കഴിയും. രാജാക്കന്മാർ ഉപയോഗിച്ചിരുന്ന പല്ലക്ക്, പത്രങ്ങൾ, ആഭരങ്ങൾ, കിരീടം എന്നിവ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. കൊട്ടാരത്തിന്റെ ഏറ്റവും വലിയ ആകർഷണം വിശാലമായ പൂന്തോട്ടമാണ്. മണിച്ചിത്രത്താഴിൽ 'വരുവാനില്ലാരുമീ  വഴി'...എന്ന ഗാനത്തിൽ ഈ പൂന്തോട്ടം കാണിക്കുന്നുണ്ട്. പൂന്തോട്ടത്തിനു നടുവിൽ കൊട്ടാരത്തിലേക്ക് കടക്കുവാനായി ധാരാളം പടികൾ ഉണ്ട്.