Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റൊണാൾഡോയാണ് താരം; കളിയിലും വീട്ടിലും!

cristiano-home-family വീട്ടിലെ ഒരു ഇടങ്ങൾക്കും താരത്തിന്റെ അടയാളപ്പെടുത്തൽ കാണാം. ക്രിസ്റ്റ്യാനോയുടെ പുതപ്പിൽ പോലും പേരിന്റെ ചുരുക്കെഴുത്തായ CR എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

സ്‌പെയിനിലെ തലസ്ഥാനനഗരമായ മാഡ്രിഡിലാണ് ഫുട്‍ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വീട്. ലോകത്തെ മികച്ച ഫുട്‍ബോൾ താരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ പതിവായി തന്റെ ഇൻസ്റ്റഗ്രാമിലൂടെ വീടിന്റെ ചിത്രങ്ങളും ഒത്തുചേരലുകളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

സുഹൃത്തായ ജോർജിനാ റോഡ്രിഗസും നാലു മക്കളുമാണ് ക്രിസ്റ്റ്യാനോയുടെ കുടുംബം. 8600 ചതുരശ്രയടി വിസ്‌തീർണമുള്ള വീട്ടിൽ ഏഴ് കിടപ്പുമുറികളുണ്ട്. ഫുട്‍ബോൾ തിരക്കുകൾക്ക്‌ പിന്നാലെ പോകുമെങ്കിലും മക്കളോട് കരുതലുള്ള പിതാവാണ് ക്രിസ്റ്റ്യാനോ എന്നതിന്റെ തെളിവാണ് വീട്ടിൽ മക്കൾക്കായി ഒരുക്കിയ നഴ്സറി. കുട്ടികൾക്ക് പഠിച്ചു കളിച്ചു വളരാനുള്ള സൗകര്യങ്ങൾ എല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു.

cristiano-family

മിനിമൽ ശൈലിയിലാണ് വീടിന്റെ അകത്തളങ്ങൾ ഒരുക്കിയത്. നിലത്തു മാർബിൾ വിരിച്ചിരിക്കുന്നു. ആത്മീയ പ്രധാന ഇടങ്ങളും വീടിനുള്ളിലും പുറത്തും കാണാം. വീട്ടിലേക്ക് കയറുന്ന വാതിലിനരികിലും ബുദ്ധന്റെ ചിത്രങ്ങൾ കാണാം. ഉദ്യാനത്തിലും ബുദ്ധന്റെ ശിരോപ്രതിമ പ്രതിഷ്ഠിച്ചിട്ടുണ്ട്.

ronaldo-family

ഈ വീട്ടിലെ ഒരു ഇടങ്ങൾക്കും താരത്തിന്റെ അടയാളപ്പെടുത്തൽ കാണാം. ചുവരുകളിൽ താരത്തിന്റെ കരിയറിലെ സുവർണ മുഹൂർത്തങ്ങളും കുടുംബവുമൊത്തുള്ള നിമിഷങ്ങളും ചില്ലിട്ടു വച്ചിരിക്കുന്നു. എന്തിനേറെ ക്രിസ്റ്റ്യാനോയുടെ പുതപ്പിൽ പോലും പേരിന്റെ ചുരുക്കെഴുത്തായ CR എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.  ഡോറിന്റെ പിടിയിൽ വരെ CR എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. ബാത്‌റൂമിൽ താരം തന്റെ പ്രിയ ഏഴാം നമ്പർ ജേഴ്‌സി അണിഞ്ഞു നിൽക്കുന്ന ചിത്രം കാണാം. 

ronaldo-bed

വിശാലമായ ഊണുമുറിയുടെ സീലിങ്ങിൽ നിറയെ മുന്തിയ ഷാൻലിയറുകൾ കാണാം. ഊണുമുറിയുടെ ഭിത്തികൾ ഒരു ഫോട്ടോ ഗാലറിയാക്കി മാറ്റിയിരിക്കുന്നു.

cristiano-dining

പരിശീലനത്തിനായി ഒരു മിനി ഫുട്ബോൾ പിച്ച് വീട്ടിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ വിശാലമായ ജിം, സ്വിമ്മിങ് പൂൾ, ജക്കൂസി എന്നിവയുമുണ്ട്. 

cristiano-pool

4.8  മില്യൺ പൗണ്ടാണ് വീടിന്റെ മൂല്യം. അതായത് ഏകദേശം 50 കോടിയോളം രൂപ. 

cristiano-home-car