സിസിയുടെ ഓമനമത്സ്യങ്ങൾ

അലങ്കാര മൽസ്യങ്ങൾ കൃഷി നടത്തുന്ന പുതിയകാവ് പാവംകുളങ്ങര കിടങ്ങേത്ത് സിസി ജെയിൻ.

അലങ്കാര മൽസ്യങ്ങളോട് ആളുകൾക്കു പ്രിയം കൂടിയതോടെ ഇതൊരു നല്ല വരുമാന മാർഗമാക്കിയ വീട്ടമ്മമാരുമുണ്ട്. തൃപ്പൂണിത്തുറ പുതിയകാവ് കിടങ്ങേത്ത് മാത്യൂസ് ജെയിനിന്റെ ഭാര്യ സിസി ജെയിൻ അക്കൂട്ടത്തിൽ ഒരാളാണ്. പ്രതിവർഷ വരുമാനം ശരാശരി നാലുലക്ഷം രൂപ വരും. ഗാർഡനിങ്ങിൽ നിന്നാണ് എട്ടു വർഷം മുൻപു സിസി മൽസ്യകൃഷിയിലേക്ക് എത്തിയത്. വീട്ടു മുറ്റത്തു തയാറാക്കിയ കെട്ടിടത്തിൽ ഒന്നേകാൽ ലക്ഷം രൂപ ചെലവിൽ എട്ടു ടാങ്ക് യൂണിറ്റ് വാങ്ങി സ്ഥാപിച്ചായിരുന്നു തുടക്കം.

ഇന്നു കേരളത്തിലെ വിൽപന മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി മൽസ്യക്കുഞ്ഞുങ്ങളെ കയറ്റി അയക്കുകയും ചെയ്യുന്നു . മികച്ച മൽസ്യകർഷകയ്ക്കു തൃപ്പൂണിത്തുറ നഗരസഭ കഴിഞ്ഞ വർഷം ഏർപെടുത്തിയ പുരസ്കാരവും സിസി വാങ്ങിയെടുത്തു. നന്നായി പരിപാലിച്ചാൽ ഈ ടാങ്കുകളിൽ സ്വർണം തിളങ്ങുമെന്നാണു സിസിയുടെ പക്ഷം. സ്വന്തമായി തയാറാക്കിയ തീറ്റയാണു മൽസ്യങ്ങൾക്കു നൽകുന്നത്.