Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ജി എസ്‌ ടി എന്ന തെറിവാക്ക്‌ '

mersal-subhash

വിജയ് ചിത്രം മെർസലിന് പിന്തുണയുമായി സുഭാഷ് ചന്ദ്രനും. ചിത്രത്തിലെ ജിഎസ്‌ടി പരാമർശം ഒഴിവാക്കണമെന്ന വാദത്തെ ശക്തമായി വിമർശിക്കുകയാണ് സുഭാഷ് ചന്ദ്രൻ തന്റെ ഫെയ്സ്ബുക് കുറിപ്പിലൂടെ. മുൻപ് ബെന്യാമിനും മെർസലിന് പിന്തുണയുമായി എത്തിയിരുന്നു.

സുഭാഷ് ചന്ദ്രന്റെ ഫെയ്സ്ബുക് കുറിപ്പ് ഇങ്ങനെ–

മെർസ്സൽ എന്ന തമിഴ്‌ ചിത്രത്തിൽ ജി എസ്‌ ടി എന്ന വാക്ക്‌ ഒരു ബീപ്‌ ശബ്ദമിട്ടു മറച്ചിരിക്കുന്നുവത്രെ! സാധാരണയായി നായകനോ വില്ലനോ പറയുന്ന തെറിവാക്കാണ് ഇങ്ങനെ മറയ്ക്കാറുള്ളത്‌. അങ്ങനെ ഈ സിനിമയിലൂടെ ഒരു പുതിയ തെറിവാക്ക്‌ ഇന്ത്യക്കു സംഭാവന നൽകിയ എല്ലാവരേയും അനു'മോദി'ക്കുന്നു!

സന്ദർഭവശാൽ, അർത്ഥം മാറിയ ഒരു പ്രയോഗം എനിക്കു വീഴ്ത്തിത്തന്നതിനും നന്ദി. 'അനുസരി'പ്പിക്കലാണ് ഫാസിസത്തിന്റെ മുഖ്യവിനോദം. ഇന്ത്യയിൽ അതിനിനി അനു'മോദി'ക്കുക എന്നു മതി. തിരുവായിൽ നിന്നു വീഴുന്ന എന്തിനേയും അനുമോദിക്കുക! ന്ന്വവച്ചാൽ സുൽത്താൻ ഓഫ്‌ ഇന്ത്യയ്ക്കു ജയ്‌ വിളിക്കുക.

Novel ReviewLiterature ReviewMalayalam Literature News