ചരിത്രവും അക്ഷരങ്ങളുമാണ് ഫാസിസത്തിന്റെ ശത്രുക്കൾ: സൽമ

ഇന്ത്യയുടെ ചരിത്രവും ബഹുസ്വരമായ സാഹിത്യ സംസ്കാരവുമാണ് ഫാസിസത്തിന്റെ പ്രധാന ശത്രുക്കളെന്നും,  ഇവ രണ്ടിനെയുമാണ് അവർ ഭയപ്പെടുന്നതെന്നും പമ്പ സാഹിത്യോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രശസ്ത തമിഴ് കവിയും സാമൂഹ്യ പ്രവർത്തകയും ആയ സൽമ അഭിപ്രായപ്പെട്ടു. കന്നഡ സാഹിത്യകാരി മംമ്ത സാഗർ അധ്യക്ഷത വഹിച്ചു.

സാഹിത്യത്തിന്റെ ബഹുസ്വര സംസ്കാരത്തിൽ വെറുപ്പിനിടമില്ലാത്തത് ഫാസിസ്റ്റുകളുടെ അസഹിഷ്ണുതയോടു കൂടിയ കടന്നുകയറ്റത്തിന്റെ കാരണങ്ങളിലൊന്നാണ്. അതിനാൽ ചരിത്രം പറഞ്ഞു കൊണ്ടിരിക്കുകയും സാഹിത്യം സജീവമാക്കുകയുമാണ് നമ്മുടെ ഉത്തരവാദിത്തമെന്നും അവർ പറഞ്ഞു. പമ്പ സാഹിത്യോത്സം ആ രീതിയിൽ ഒരു പ്രതിരോധമാണെന്നും അവർ കൂട്ടിച്ചേർത്തു.

മൂന്നു ദിവസമായി ചെങ്ങന്നൂരിൽ നടന്ന ആറാമത് പമ്പ സാഹിത്യോത്സവം സമാപിച്ചു. സമാപന സമ്മേളനത്തിൽ മുൻ എംഎല്‍എ പി.സി.വിഷ്ണുനാഥ് , ചലച്ചിത്ര പ്രവർത്തകൻ അനന്യ കാസറവള്ളി, മലയാള കവി കെ.രാജഗോപാൽ, കവി അൻവർ അലി, മലയാള എഴുത്തുകാരി അനിത തമ്പി , പമ്പ ഡയറകടർ കനകഹാമ വിഷ്ണുനാഥ്, എന്നിവർ സംസാരിച്ചു.