Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഡെത്ത് - ദ അൾട്ടിമേറ്റ് ലസൺ' പ്രകാശനം ചെയ്തു

book- ഡോ. എം. എസ്. ശ്യാമിന്റെ "ഡെത്ത് - ദ അൾട്ടിമേറ്റ് ലസൺ" എന്ന പുസ്തകം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പ്രകാശനം ചെയ്യുന്നു.

ഡോ. എം. എസ്. ശ്യാമിന്റെ പുതിയ പുസ്തകം "ഡെത്ത് - ദ അൾട്ടിമേറ്റ് ലസൺ" പ്രകാശനം ചെയ്തു. കോട്ടയം പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ഭാഷാപോഷിണി അസി. എഡിറ്റർ ഡോ. കെ.എം. വേണുഗോപാലിനു നൽകി പ്രകാശനം നിർവഹിച്ചു.

കഠോപനിഷത്തിനെ ആസ്പദമാക്കി രചിച്ച ഈ കൃതി സാഹിത്യ രംഗത്തിനും മാനവരാശിക്കും തികച്ചും ഒരു മുതൽക്കൂട്ടാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. കാലടി ശ്രീശങ്കര യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. എം.സി. ദിലീപ് കുമാർ ചടങ്ങന് ആധ്യക്ഷം വഹിച്ചു. ഡോ. കെ.എൻ. ഹരികൃഷ്ണ ശർമ്മ (അസി. പ്രഫസർ, ശ്രീ ശങ്കര കോളജ്, കാലടി), പി. വിഷ്ണു രാജ് (അസി. പ്രഫസർ, എസ്. എച്ച് കോളജ്‌, തേവര) , കോട്ടയം പ്രസ് ക്ലബ്ബ് സെക്രട്ടറി സനിൽകുമാർ, എം. ദിലീപ് കുമാർ എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.