1,71000 രൂപ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന ചെയ്ത് കെ.ആർ. മീര

'സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ' എന്ന പുതിയ നോവലിന്റെ ഒരു പതിപ്പിന്റെ റോയൽറ്റി മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്ത് എഴുത്തുകാരി കെ. ആർ. മീര. പ്രളയ ദുരിതത്തിൽ നിന്നു കരകയറാൻ എല്ലാമലയാളികളുടെയും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. 

'മാസവരുമാനമില്ല. അതുകൊണ്ട്, ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’ എന്ന പുതിയ നോവലിന്‍റെ ഒരു പതിപ്പിന്‍റെ റോയല്‍റ്റിയായ 1,71000/ (ഒരു ലക്ഷത്തി എഴുപത്തിയോരായിരം) രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടയ്ക്കാന്‍ ഡിസി ബുക്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.' എന്ന് സമൂഹമാധ്യമത്തിലൂടെ കെ.ആർ. മീര പറഞ്ഞു.