സ്നേഹ സമ്മാനം

അയാൾ അവൻ കിടക്കുന്ന കിടക്കയ്ക്കരികിലേക്കു നടന്നു. മകനു വേണ്ടി അമ്പലത്തിൽ പോയപ്പോൾ കിട്ടിയ ചന്ദനം അവന്റെ നെറ്റിയിൽ തൊട്ടു കൊടുത്തു. അവനു വേണ്ടി കഴിപ്പിച്ച പ്രസാദം അവനു നൽകുവാൻ അയാൾ ആഗ്രഹിച്ചു. ജീവ ശവമായി കിടക്കുന്ന, മൂക്കിലൂടെ ഭക്ഷണം നൽകുന്ന മകന് പ്രസാദം എങ്ങനെ കൊടുക്കും.

    മകന്റെ ദേഹത്തെ തോലുപൊളിഞ്ഞ്, വേണമായി മാറിയ മുറിവുകൾ അയാൾ മെല്ലെ തുടച്ചു കൊടുത്തു. ഒരു മാതാപിതാക്കൾക്കും കഴിയില്ല ആ കാഴ്ച്ച കണ്ടു നിൽക്കാൻ .പലതും കിടക്കയിലും തുന്നിയിലും പറ്റി പിടിച്ചു കിടക്കുന്നു. സങ്കടം സഹിക്കാൻ വയ്യാതെ അയാൾ കരഞ്ഞു. അതിനു ശേഷം മകനോടായി പറഞ്ഞു;

" നീ കേൾക്കുന്നുണ്ടോ എന്നെനിക്കറിയില്ല, ഇന്ന് നിന്റെ പിറന്നാളാണ്. നിന്റെ ഈ അവസ്ഥ എനിക്ക് സഹിക്കാൻ കഴിയുന്നില്ല. നിന്റെ ഉയർച്ച മാത്രമേ ഞാനും നിന്റെ അമ്മയും ആഗ്രഹിച്ചിരുന്നുള്ളൂ. ജീവിതം അടിച്ചു പൊളിക്കേണ സമയമാണിത്, പക്ഷെ ആ ........... ആ നീയാണ് ഇങ്ങനെ.

എന്റെ പിറന്നാളിന് എനിക്കു സമ്മാനങ്ങൾ വാങ്ങാൻ നിങ്ങൾ പോകാതിരുന്നെങ്കിൽ , നിന്റെ അമ്മയെ എനിക്ക്, നഷ്ടപ്പെടില്ലായിരുന്നു. നീ ഇങ്ങനെ ആകുമായിരുന്നില്ല. നീ കേൾക്കുന്നില്ലേ, ഞാൻ ആദ്യമേ പറഞ്ഞിരുന്നല്ലോ നിന്റെ പിറന്നാൾ ആയിരുന്നു ഇന്ന് , പലപ്പോഴും ഡ്രസ്സും കേയ്ക്കും ഒക്കെ ആയിരുന്നു എന്റെ സമ്മാനം. എന്നാൽ ഇന്ന് , നീ ഏറെ ആഗ്രഹിക്കുന്ന ഒന്നാണ് ഞാൻ നിനക്ക് നൽകാൻ പോകുന്നത് .കുറച്ചു മണിക്കൂർ കൂടി കഴിഞ്ഞാൽ , നീ എല്ലാ വേദനകളിൽ നിന്നും മുക്തനാക്കും..... നിന്റെ മരണം , അതു തന്നെ അല്ലേ നീ ഇപ്പോൾ ആഗ്രഹിക്കുന്നത്!

നീ ദയാവദം എന്നു കേട്ടിട്ടില്ലേ.സമൂഹത്തിനു മുന്നിൽ ഞാൻ തെറ്റുകാരനായിരിക്കാം.പക്ഷെ ..... നീ ഇങ്ങനെ കിടക്കുന്നത് എനിക്ക് സഹിക്കാൻ കഴിയുന്നല്ല!

അയാൾ മകന് ഏറെ ഇഷ്ടപ്പെട്ട ഓറഞ്ച് ജ്യൂസ്സിൽ വിഷം ചേർത്ത് മൂക്കിലൂടെ നൽകി. ബാക്കി ഉണ്ടായിരുന്നതിലും വിഷം ചേർത്ത്, സ്വയം കുടിച്ച ശേഷം അയാൾ പറഞ്ഞു

" നീയില്ലാതെ ഞാൻ ആർക്കു വേണ്ടി, എന്തിനു വേണ്ടി ജീവിക്കണം. ഞാനും നിനക്കൊപ്പം വരുന്നു. ഒരിക്കൽ കൂടി നിനക്ക് നല്ലൊരു മരണം ഞാൻ ആശംസിക്കുന്നു. അയാൾ വേദനയോടെ  ആ മുറിയിൽ നിന്നും പുറത്തിറങ്ങി .