തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി കമല്‍ഹാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സെയ്ഫ് അലിഖാന്‍ നായകനാകുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തില്‍ മലയാളത്തിന്‍റെ സൂപ്പര്‍താരം മോഹന്‍ലാലും അഭിനയിച്ചേക്കുമെന്നും റിപ്പോര്‍ട്ട്.
കമല്‍ഹാസന്‍ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് അമര്‍ ഹെ എന്നാണ് പേരിട്ടിരിക്കുന്നത്. തലൈവന്‍ ഇരുക്കിറാന്‍ എന്നാണ് തമിഴില്‍ ചിത്രത്തിന്‍റെ പേര്. നേരത്തെ ഉന്നൈല്‍ പോല്‍ ഒരുവന്‍ എന്ന ചിത്രത്തില്‍ കമലും മോഹന്‍ലാലും ഒന്നിച്ചെത്തിയിരുന്നു.
സെയ്ഫ് അലിഖാന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ വില്ലന്‍വേഷത്തിലാകും കമല്‍ എത്തുക. വിരേന്ദ്ര കെ അറോറ, അര്‍ജുന്‍ എന്‍ കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ആറു വര്‍ഷത്തോളം സമയം എടുത്ത് കമല്‍ഹാസന്‍ രചിച്ച തിരക്കഥയാണിതെന്നും മറ്റ് നിരവധി സിനിമകള്‍ നിര്‍മ്മിക്കുന്നുണ്ടെങ്കിലും തങ്ങളുടെ നെഞ്ചോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രം ഇതാണെന്നും നിര്‍മ്മാതാക്കള്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞിരുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.