ലോഹത്തില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്

രഞ്ജിത്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ലോഹത്തില്‍ ഒരു യുവതാരം കൂടി എത്തുന്നു. മറ്റാരുമല്ല പൃഥ്വിരാജ് ആയിരിക്കും മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ അഭിനയിക്കുക. നേരത്തെ രഞ്ജിത്തിന്‍റെ തന്നെ ചിത്രത്തിലൂടെ മോഹന്‍ലാല്‍-പൃഥ്വിരാജ്-മഞ്ജു വാരിയര്‍ എന്നിവര്‍ ഒന്നിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് ഈ പ്രോജക്ട് ഉപേക്ഷിക്കുകയുണ്ടായി.

ലോഹത്തില്‍ അതിഥി താരമായാകും പൃഥ്വിരാജ് എത്തുക. ഒരു പൊലീസ് കമ്മീഷണറുടെ വേഷത്തിലാണെന്നും കേള്‍ക്കുന്നു. ഇതിന് മുന്‍പ് രഞ്ജിത്തിന്‍റെ മമ്മൂട്ടി ചിത്രമായ മുന്നറിയിപ്പില്‍ അതിഥി താരമായി പൃഥ്വി എത്തിയിരുന്നു.

ആന്‍ഡ്രിയ നായികയായി എത്തുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു സ്വര്‍ണക്കടത്തുകാരനായാണ് പ്രത്യക്ഷപ്പെടുന്നത്. അജു വര്‍ഗീസ്, സ്രിന്‍റ, പേളി , മണിക്കുട്ടന്‍, പാര്‍വതി മേനോന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.