വിവാഹേതര ബന്ധം; ലസ്റ്റ് സ്റ്റോറീസ് ട്രെയിലർ

ബോളിവുഡിലെ നാല്പ്രമുഖ സംവിധായകർ ഒരുക്കുന്ന ആന്തോളജി ലസ്റ്റ് സ്റ്റോറീസ് ട്രെയിലർ പുറത്തിറങ്ങി. അനുരാഗ് കശ്യപ്, കരൺ ജോഹർ, ദിബാകർ ബാനർജി, സോയ അക്തർ എന്നീ ബോളിവുഡിലെ ശ്രദ്ധേയരായ സംവിധായകർ ഒരുക്കുന്ന നാല് ചിത്രങ്ങളാണ് ഇതിൽ കാണാനാകുക. ‌‌‌‌

വിവാഹാതേരപ്രണയബന്ധങ്ങളാണ് സിനിമയുടെ പ്രമേയം. കരൺ ജോഹർ ചിത്രത്തിൽ വിക്കി കൗശൽ, നേഹ ധൂപിയ, കിയാര അദ്വാനി എന്നിവരാണ് അഭിനേതാക്കൾ.

ദിബാകർ ബാനർജി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രത്തിൽ മനീഷ കൊയ്‍രാള, സഞ്ജയ് കപൂർ, ജയ്ദീപ് അഹ്ലാവത്ത് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ.

അനുരാഗ് കശ്യപ് ചിത്രത്തിൽ രാധിക ആപ്തെ, ആകാശ് തോസർ എന്നിവരാണ് പ്രധാന താരങ്ങൾ. സോയ അക്തർ ചിത്രത്തിൽ ഭൂമി ഫഡ്നേക്കറാണ് മുഖ്യ കഥാപാത്രമാകുന്നത്.

റോണി സ്ക്രൂവാല, ആഷി ദുവ എന്നിവർ നെറ്റ് ഫ്ലിക്സുമായി സഹകരിച്ചു നിർമിക്കുന്ന ചിത്രം നെറ്റ് ഫ്ലിക്സ് ഒറിജിനൽ ജൂൺ 15ന് ഇന്റർനെറ്റിലൂടെ റിലീസ് ചെയ്യും.