അർജുൻ രാംപാല്‍ വിവാഹമോചിതനാകുന്നു

അർജുൻ രാംപാലും ഭാര്യ മെഹര്‍ ജെസിയയും വേർപിരിയുന്നു. ഏറെ നാളുകളായി ഇരുവരുടെയും ദാമ്പത്യജീവിതവുമായി ബന്ധപ്പെട്ട് നിരവധി ഗോസുപ്പുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ തങ്ങൾ വേർപിരിയുകയാണെന്ന് ഇരുവരും പത്രക്കുറിപ്പിലൂടെ വെളിപ്പെടുത്തി. 

ഇരുപത് വര്‍ഷത്തെ ദാമ്പത്യ ബന്ധത്തുനൊടുവിലാണ് വേര്‍പിരിയൽ. ഇരുപത് വര്‍ഷത്തെ നീണ്ട സുന്ദരവും പ്രണായദുരവുമായ ദാമ്പത്യ ബന്ധത്തിനൊടുവില്‍ വേര്‍പിരിയുന്നു. ഇനി തങ്ങള്‍ക്ക് വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങളാണെന്ന് കരുതുന്നുവെന്നും അവര്‍ പറഞ്ഞു. പുതിയ യാത്രയിലെങ്കിലും മക്കള്‍ക്ക് വേണ്ടി ഒരുമിച്ച് നില്‍ക്കുമെന്നും ഇരുവരും വ്യക്തമാക്കി. 

‘ഞങ്ങൾ ഒരു കുടുംബംപോലെ തന്നെയാണ്. പരസ്പരമുള്ള സ്നേഹം ജീവിതകാലം മുഴുവൻ നിലനിൽക്കും. പ്രത്യേകിച്ചും ഞങ്ങളുടെ രണ്ടുമക്കളായ മഹികയും മിറയ്ക്കും വേണ്ടി ഒന്നായി തന്നെ നിൽക്കും. ദയവ് ചെയ്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുക. ബന്ധങ്ങൾക്ക് അവസാനമുണ്ട്. എന്നാൽ സ്നേഹം എന്നും തുടരും.’–ഇരുവരുടെയും സംയുക്ത പ്രസ്താവനയിൽ പറയുന്നു.

45 കാരനായ അർജുന്‍ രാംപാലിനും 47കാരിയായ മോഡല്‍ ജെസിയയ്ക്കും രണ്ട് പെണ്‍മക്കളാണ് ഉള്ളത്. 16 കാരിയായ മഹികയും 13 കാരിയയാ മിറയും. 1998 ലാണ് ഇരുവരും വിവാഹിതരായത്. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവരും വിവാഹമോചിതരാകുന്നുവെന്നുള്ള വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അർജുൻ അന്ന് വാര്‍ത്തകള്‍ നിഷേധിക്കുകയായിരുന്നു. 2015 ല്‍ ബാന്ധ്രാ കോടതിയില്‍ ഇരുവരെയും ഒരുമിച്ച് കണ്ടതാണ് അന്ന് വാര്‍ത്തകള്‍ക്ക് കാരണമായത്.