Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആയുഷ്മാന്‍ ഖുറാനയുടെ അന്ധാധുൻ ട്രെയിലർ

andhadhun-trialer

ആയുഷ്മാന്‍ ഖുറാന, തബു, രാധിക ആപ്തെ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന പുതിയ ചിത്രം അന്ധാധുന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ബദ്‍ലാപൂരിന് ശഷം ശ്രീരാം രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പെടുന്നു. 

AndhaDhun | Official Trailer | Tabu | Ayushmann Khurrana | Radhika Apte |

അടിമുടി സസ്‌പെന്‍സ് നിറഞ്ഞ ചിത്രത്തില്‍ അന്ധനായ പിയാനോ ആര്‍ടിസ്റ്റ് ആയാണ് ആയുഷ്മാന്‍ ഖുറാന അഭിനയിക്കുന്നത്. അനിൽ ധവാൻ, സക്കീർ ഹുസൈൻ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വയാകോം മോഷന്‍ പിക്‌ച്ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രം അടുത്ത മാസം 5ന് പ്രദര്‍ശനത്തിനെത്തും