Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർജുന്‍ കപൂറും പരിനീതി ചോപ്രയും; നമസ്‌തേ ഇംഗ്ലണ്ട് ട്രെയിലർ

namasey-london

അർജുന്‍ കപൂറും പരിനീതി ചോപ്രയും പ്രധാനവേഷത്തിലെത്തുന്ന ചിത്രം നമസ്‌തേ ഇംഗ്ലണ്ടിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ആറ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ഇഷക്സാധേ എന്ന ചിത്രത്തിലായിരുന്നു ഇവര്‍ ഇതിനു മുമ്പ് ഒന്നിച്ചഭിനയിച്ചത്.

Namaste England | Official Trailer | Arjun Kapoor, Parineeti Chopra | Vipul Amrutlal Shah | Oct 19

അക്ഷയ് കുമാര്‍–കത്രീന കൈഫ് എന്നിവര്‍ പ്രധാന വേഷത്തിലെത്തി 2007ല്‍ തിയറ്ററുകളില്‍ ഹിറ്റായി മാറിയ നമസ്‌തേ ലണ്ടന്റെ രണ്ടാം ഭാഗമാണ്. വിപുല്‍ അമൃതലാല്‍ തന്നെയാണ് ഈ ചിത്രത്തിന്റെയും സംവിധായകന്‍. പഞ്ചാബില്‍ നിന്ന് വരുന്ന രണ്ടു പ്രണയിതാക്കളുടെ ജീവിതത്തിലൂടെയാണ് നമസ്‌തേ ഇംഗ്ലണ്ട് സഞ്ചരിക്കുന്നത്.

സുരേഷ് നായർ, റിതേഷ് ഷാ എന്നിവരാണ് തിരക്കഥ. ഒക്ടോബര്‍ 19ന് ചിത്രം തിയറ്ററുകളിലെത്തും.