Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേട്ടത് സത്യം; മലൈകയും അർബാസും വേർപിരിയുന്നു

malaika-arbaz

ബോളിവുഡ് താരങ്ങളായ ഫര്‍ഹാന്‍ അക്തറിന്റെയും അധുനാ അക്തറിന്റെയും വേര്‍പിരിയലിനു പിന്നാലെ ബോളിവുഡിനെ ഞെട്ടിച്ച് മറ്റൊരു താരകുടുംബംകൂടി വിവാഹമോചനത്തിനൊരുങ്ങുകയാണ്. സൽമാന്‍ ഖാന്റെ സഹോദരനും ബോളിവുഡ് താരവുമായ അര്‍ബാസ് ഖാനും നടി മലൈക അറോറയുമാണ് പിരിയാനൊരുങ്ങുന്നത്. നേരത്തെ വാർത്ത നിഷേധിച്ച് താരങ്ങൾ രംഗത്തെത്തിയിരുന്നെങ്കിലും ഇത്തവണ വാർത്ത ശരിയാണെന്ന് ബോളിവുഡ് മാധ്യമങ്ങൾ സ്ഥിരീകരിച്ച് കഴിഞ്ഞു.

പതിനെട്ട് വർഷം നീണ്ട ബന്ധം തുടരാനാവില്ലെന്നും വിവാഹമോചനവുമായി മുന്നോട്ട് പോകാനാണ് മലൈകയുടെ തീരുമാനവുമെന്നാണ് റിപ്പോർട്ട്. ഭർത്താവ് അർബാസിന്റെ സഹോദരൻ സൽമാനുമായി നടത്തിയ മദ്ധ്യസ്ഥ ചർച്ചയും തീരുമാനമാകാതെ പോയതോടെയാണ് മലൈക നിയമപരമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.

മലൈക അറോറ മാസങ്ങളായി സ്വന്തം വസതിയിലാണ് താമസം. 1998ലാണ് ഇരുവരും വിവാഹിതരാകുന്നത്. ഇരുവരും തമ്മിലുണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി താരദമ്പതികൾ ഒരുമിച്ച് ചെയ്തുവന്നിരുന്ന ടെലിവിഷന്‍ ഷോ അവസാനിപ്പിച്ചിരുന്നു. ചിത്രീകരണത്തിന്റെ സമയത്തും മറ്റും ഇരുവരും വേറെ വേറെ റൂമുകളിലാണ് താമസിച്ചുകൊണ്ടിരുന്നത്. മാത്രമല്ല പരസ്പരം സംസാരിക്കുക പോലും ചെയ്തിരുന്നില്ല. ഇപ്പോൾ അർബാസ് ഒറ്റയ്ക്കാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. അതേസമയം മലൈക ഒരു വിദേശ വ്യവസായിയുമായി പ്രണയത്തിലാണെന്നും ബോളിവുഡില്‍ ഗോസിപ്പ് ഉണ്ട്.