ബോളിവുഡ് ചിത്രമായ എബിസിഡി 2വില്‍ അഭിനയിച്ച സഹനടന്‍ നിലേഷ് നിര്‍ഭവനെ മുംബൈയില്‍ കൂട്ടമാനഭംഗത്തിന് അറസ്റ്റിലായി. ഭിന്നശേഷിയുള്ള 14 വയസ്സുള്ള പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതിനാണ് പ്രൊഫഷണല്‍ ഡാന്‍സര്‍ കൂടിയായ നിലേഷിനെ മുംബൈയിലെ പാന്ത് നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയെ ഒരു സുഹൃത്തും നിലേഷും ചേര്‍ന്ന് കഴിഞ്‍ ഒരു മാസമായി പീഡിപ്പിച്ച് വരുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ മാനസികനിലയില്‍ വന്ന വ്യത്യാസം കണ്ട് ടീച്ചര്‍ കാര്യം തിരക്കിയപ്പോള്‍ നടന്ന സംഭവങ്ങള്‍ പുറത്താകുകയായിരുന്നു. നിലേഷ് കുറ്റം സമ്മതിച്ചിട്ടുണ്ട്.
റെമോ ഡിസൂസ സംവിധാനം ചെയ്ത എബിസിഡി 2വില്‍ നായകന്‍ വരുണ്‍ ധവാനൊപ്പം ഡാന്‍സ് രംഗങ്ങളിലാണ് നിലേഷ് പ്രത്യക്ഷപ്പെടുന്നത്. സംഭവം ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരെയും ഞെട്ടിച്ചു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.