വ്യാജഗർഭം; 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൂനം

തനിക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമപരമായി നേരിടാൻ നടി പൂനം പാണ്ഡെ. പൂനം പാണ്ഡെ അബോര്‍ഷന് വിധേയമായി എന്നുള്ള വാര്‍ത്ത പ്രചരിച്ചിരുന്നു.ട്വിറ്ററിലൂടെയാണ് താരം ആഞ്ഞടിച്ചത്. തനിക്കെതിരെ അപവാദപ്രചരണങ്ങളാണ് നടക്കുന്നതെന്ന് പൂനം പ്രതികരിച്ചു.

ഷൂട്ടിങിൽ തിരക്കിൽപ്പെട്ട് ഇരിക്കുന്നതിനിടെയാണ് ഈ വാർത്ത കേൾക്കുന്നതെന്ന് പൂനം പറയുന്നു. വാർത്ത കേട്ടതും അസ്വസ്ഥയായി, ഉടൻ തന്നെ മാനേജറെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. വാർത്ത നൽകിയ മാധ്യമപ്രവർത്തകയെ വിളിച്ചപ്പോൾ അവർ നൽകിയ മറുപടിയും തന്നെ ഞെട്ടിച്ചുവെന്ന് പൂനം പറയുന്നു.

വളരെ മാന്യതയോടെയാണ് ഞാൻ സംസാരിച്ചത്. ഈ വാർത്തയുടെ തെളിവ് ലഭിച്ചിട്ടാണോ ഇങ്ങനെയൊരു റിപ്പോർട്ട് നൽകിയതെന്നാണ് ചോദിച്ചത്. ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും എവിടെ നിന്നോ കേട്ടപ്പോൾ വാർത്ത കൊടുത്തതെന്നായിരുന്നു അവരുടെ മറുപടി. പൂനം പറഞ്ഞു.

വാർത്ത പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തിരിക്കുകയാണ് താരം. 100 കോടി നഷ്ടപരിഹാരം നൽകണമെന്നാണ് നടിയുടെ ആവശ്യം. ഒരു കാര്യം റിപ്പോർട്ട് ചെയ്യുന്ന സമയത്ത് 100 തവണ ആലോചിക്കണമെന്ന് അവർക്ക് ബോധ്യമുണ്ടാകണം. പൂനം പറഞ്ഞു. സത്യത്തിൽ ഈ വാർത്ത തന്നെ വളരെയേറെ വേദനിപ്പിച്ചെന്നും പൂനം പറയുന്നു.

നടി ഗർഭിണിയായിരുന്നുവെന്നും ജനുവരി 18ന് മുംബൈയിലെ ഹിന്ദുജ ഹോസ്പിറ്റലിൽ നടി അബോര്‍ഷന് വിധേയയാെയന്നായിരുന്നു മാധ്യമങ്ങളിൽ വന്ന വാർത്ത.