Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെക്സ് റാക്കറ്റില്‍ നിന്നും നടിയെ പിടികൂടി

garaphic-image

ഗോവയിലെ സെക്സ് റാക്കറ്റില്‍ നിന്നും ബോളിവുഡ്-തെലുങ്ക് നടിയെ പൊലീസ് പിടികൂടി. ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയെ റെയ്ഡിനെ തുടര്‍ന്നാണ് നടിയെ പിടികൂടിയത്.

ഗോവയില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വേശ്യാവൃത്തിക്ക് സ്ത്രീകളെ കൊണ്ടുവരുന്ന ഏജന്‍റ് അയ്ഷ സയ്യദ് എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നടിയെയും കൊണ്ട് അയ്ഷ മുംബൈയില്‍ നിന്നും ഗോവയിലെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നടിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

ഗോവയിലെ വിവിധ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ ഇത്തരത്തില്‍ പെണ്‍കുട്ടികളെ അയ്ഷ കൊണ്ടുവരാറുണ്ടെന്ന വിവരം പൊലീസ് ലഭിച്ചിരുന്നു. കസ്റ്റമറെന്ന വ്യാജേന പൊലീസ് തന്നെ അയ്ഷയെ ബന്ധപ്പെട്ട് നടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

ഹിന്ദി , തെലുങ്ക് ഹിറ്റ് ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയയാണ് ഈ നടി. നടി ഇപ്പോള്‍ പൊലീസിന്‍റെ സംരക്ഷണത്തിലാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.