Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‌ലിയെ വളരാൻ സഹായിച്ചത് അനുഷ്ക: ഗവാസ്കർ

kohli-gavaskar

അനുഷ്കയ്ക്കെതിരെ ട്രോളുമായി എത്തിയവർക്കെതിരെ കോഹ്‌ലി ചുട്ടമറുപടിയുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ അനുഷ്കയെ പിന്തുണച്ച് മുൻക്രിക്കറ്റ് താരം സുനിൽ ഗവാസ്കർ രംഗത്തെത്തി.

‘മനോഹരിയായ പെൺകുട്ടി, കോഹ്‌ലിയിൽ ഒരു പൊസിറ്റീവ് ചിന്താഗതി ഉണർത്തുന്നതിലും നല്ലൊരു മനുഷ്യനായി മാറുന്നതിലും അനുഷ്ക ഒരുപാട് പങ്കുവഹിച്ചു. ഗവാസ്കർ പറഞ്ഞു. അനുഷ്കയ്ക്കെതിരെയുള്ള ട്രോളുകൾ മാനസികമായി തന്നെയും വിഷമിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

കോഹ്‌ലിയും അനുഷ്കയും തമ്മിൽ നല്ല ചേർച്ചയാണ്. ഇന്ത്യൻ ബാറ്റിങിന്റെ നെടുംതൂണായി മാറാൻ കോഹ്‌ലിയ്ക്ക് പിന്തുണ നല്‍കിയതിന് പിന്നിലും അനുഷ്ക കൂടി ഉണ്ടെന്ന് ആരും മറക്കരുതെന്നും ഗവാസ്കർ പറയുന്നു.

അനുഷ്‌കയുമായി തെറ്റിപ്പിരിഞ്ഞതാണ് കോഹ്‌ലിയുടെ കളി മികച്ചതാവാന്‍ കാരണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയർന്നുകേട്ടത്. വിരാട് കോഹ്‌ലിയെ തിരിച്ചുതന്നതിന് നന്ദി, വിരാട് കോഹ്‌ലി പന്തിനെയല്ല അനുഷ്‌കയുടെ മുഖത്തെയാണ് അടിച്ച് പറത്തുന്നത് തുടങ്ങിയ കമന്റുകളാണ് നടിക്കെതിരെ വന്നത്.

തുടർന്ന് ആരാധകര്‍ക്കെതിരെ വിമര്‍ശനവുമായി വിരാട് കോഹ്‌ലി തന്നെ രംഗത്തെത്തിയിരുന്നു. അനുഷ്‌കയെ ട്രോള്‍ ചെയ്യുന്നവരെ കുറിച്ചോര്‍ത്ത് ലജ്ജ തോന്നുന്നു. അല്‍പമെങ്കിലും ദയ കാണിക്കണം. എപ്പോഴും തന്നെ പിന്തുണയ്ക്കുക മാത്രമാണ് അനുഷ്‌ക ചെയ്തതെന്നും കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചു.

Your Rating: