ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന് മുട്ടിന് ശസ്ത്രക്രിയ. ഇടതുകാൽ മുട്ടിന് വേദനയും നീരും മൂലം ഏറെ നാളായി താരം വേദന അനുഭവിക്കുകയായിരുന്നു. വേദന താങ്ങാനാവാത്തതിനെത്തുടർന്ന് രാഹുൽ ധൊലാക്യയുടെ ‘റയീസ്’ ന്റെ ഷൂട്ടിങ്ങിനിടയിൽ ശസ്ത്രക്രിയക്ക് വിധേയനാകാൻ തീരുമാനിക്കുകയായിരുന്നു.
മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് ശസ്ത്രക്രിയക്ക് വിധേയനായത്. ‘‘ ഷാരൂഖ് ഖാൻ ആർത്രോസ്കോപിക് ശസ്ത്രക്രിയക്ക് വിധേയനായി. അദ്ദേഹം വേഗം സുഖം പ്രാപിക്കുന്നു’’- ഷാരൂഖിന്റെ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. സഞ്ജയ് ദേശായി പറഞ്ഞു. നാലു ദിവസത്തെ വിശ്രമത്തിനുശേഷം അദ്ദേഹം ‘റയീസ്’ ന്റെ ഷൂട്ടിങ്ങ് പുനരാരംഭിക്കും.