ദില്‍വാലെ പ്രദര്‍ശിപ്പിച്ച തിയറ്റര്‍ അടിച്ചു തകര്‍ത്തു

ചിത്രം –കടപ്പാട് : എഎൻഐ

ഷാരൂഖ് ഖാന്റെ ദില്‍വാലെ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകൾക്ക് നേരെ ആക്രമണം. ആദ്യ പ്രദര്‍ശനം തുടങ്ങിയപ്പോള്‍ തന്നെ പ്രതിഷേധക്കാരെത്തി. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തിയറ്ററിനുള്ളില്‍ കയറി പോസ്റ്ററുകളും ബോര്‍ഡുകളുമൊക്കെ അടിച്ചു തകര്‍ക്കുകയായിരുന്നു. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് ദില്‍വാലെയ്‌ക്കെതിരെ പ്രതിഷേധം നടന്നത്.

രൺവീർ സിങ് ചിത്രം ബജ്‌റാവോ മസ്താനിക്കെതിരെയും പ്രതിഷേധമുണ്ട്. പൂനെയിലാണ് ബജ്‌റാവോ മസ്താനിക്കെതിരെ പ്രതിഷേധം നടക്കുന്നത്.

ചിത്രം –കടപ്പാട് : എഎൻഐ

ചരിത്രത്തെ വളച്ചൊടിച്ചെന്ന് ആരോപിച്ച് ബജ്‌റാവോ മസ്താനിക്കെതിരെ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ബജ്‌റാവോ പെഷവ എന്ന രാജാവുമായി ബന്ധപ്പെട്ട ചരിത്ര വസ്തുതകള്‍ സിനിമയില്‍ തെറ്റായി നല്‍കിയെന്നായിരുന്നു ആരോപണം. അസഹിഷ്ണുതപ്പറ്റി ഷാരൂഖ് നടത്തിയ പ്രസ്തവാനയാണ് ദിൽവാലെ വിവാദത്തിലാക്കിയതും.