ഹോളിവുഡ് താരത്തിന് ഷാരൂഖിനൊപ്പം അഭിനയിക്കണം

ഹോളിവുഡിന്‍റെ സൂപ്പര്‍ആക്ഷന്‍ താരം വെസ്ലി സ്നൈപ്സിന് ഒരു ബോളിവുഡ് താരത്തോടൊപ്പം അഭിനയിക്കാന്‍ അതിയായ ആഗ്രഹമാണ്. മറ്റാരുമല്ല ബോളിവുഡിന്‍റെ കിങ് ഖാന്‍ ഷാരൂഖിനൊപ്പം ഒരു ആക്ഷന്‍ സിനിമ ചെയ്യണമെന്നാണ് സ്നൈപ്സിന്‍റെ ആഗ്രഹം.

ഒരു ഇന്ത്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ‘ബ്ലേഡ്’ ഹീറോ തന്‍റെ ആഗ്രഹം പ്രകടിപ്പിച്ചത്. ബോളിവുഡ് സിനിമയോടുള്ള തന്‍റെ ഇഷ്ടവും അദ്ദേഹം തുറന്നുപറഞ്ഞു. വിവരമറഞ്ഞ ഷാരൂഖ് സന്തോഷത്തില്‍ ട്വിറ്ററിലൂടെ ഒറു മറുപടിയും സ്നൈപ്സിന് നല്‍കി.

‘എന്‍റെ പ്രിയസുഹൃത്തേ, ഞാന്‍ നിങ്ങളുടെ വലിയ ആരാധകനാണ്. സമയവും സ്ഥലവും പറഞ്ഞാല്‍ മതി നിങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ ഞാന്‍ ഉണ്ടാകും. ഷാരൂഖ് ട്വീറ്റ് ചെയ്തു.