Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും ജംഗിൾ ബുക്ക്; മൗഗ്ലി ട്രെയിലർ കാണാം

mowgli-trailer

ജംഗിൾ ബുക്കിനെ ആധാരമാക്കി മറ്റൊരു ഹോളിവുഡ് ചിത്രം കൂടി റിലീസിനെത്തുന്നു. മൗഗ്ലി എന്നാണ് ചിത്രത്തിന്റെ പേര്. നടനും സംവിധായകനുമായ ആൻഡി സെർകിസിന്റെ രണ്ടാമത്തെ സംവിധാനസംരംഭമാണ് മൗഗ്ലി.

MOWGLI - Official 1st Trailer

റോഹൻ ചന്ദ് മൗഗ്ലിയായി എത്തുമ്പോൾ മാത്യു റൈസ്, ഫ്രീഡാ പിന്റൊ എന്നിവരാണ് സഹതാരങ്ങളായി വരുന്നത്. എന്നാൽ ചിത്രത്തിലെ മൃഗങ്ങൾക്ക് ശബ്ദം പകരുന്നത് വമ്പൻ താരങ്ങളാണ്. ബഗീരയ്ക്ക് ക്രിസ്റ്റ്യൻ ബെയ്‌ലും ഷേർഖാന് ബെനെഡിക്ട് കുംബെർബിച്ചും ശബ്ദം നൽകുന്നു. കേറ്റ് ബ്ലാൻഷെറ്റ്, നയോമി ഹാരിസ്, ആൻഡി സെർകിസ്, പീറ്റർ മുല്ലാൻ, ടോം ഹോളണ്ട് എന്നിവരാണ് മറ്റുള്ളവർ.

2016ൽ പുറത്തിറങ്ങിയ ഡിസ്നി പതിപ്പിൽ നിന്നും തീർത്തും വ്യത്യസ്തമായാണ് വാർണർ ബ്രദേർസ് ഈ ‘ജംഗിൾ ബുക്ക്’ ഒരുക്കുന്നത്. ഒക്ടോബർ 19ന് ചിത്രം തിയറ്ററുകളിലെത്തും.