വണ്ടർ വുമനിന്റെ രണ്ടാം ഭാഗത്തിൽ ഈ ബോളിവുഡ് സുന്ദരി

ഹോളിവുഡ് ചിത്രം വണ്ടർ വുമനിന്റെ രണ്ടാം ഭാഗത്തിൽ ബോളിവുഡ് നടി സൗന്ദര്യ ശര്‍മ. ഗാൽ ഗാഡോട്ട് വണ്ടർവുമനായി എത്തുന്ന വണ്ടർ വുമൻ 1984 ലാണ് ബോളിവുഡ് നടിയും ഭാഗമാകുന്നത്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ റാഞ്ചി ഡയറീസ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് സൗന്ദര്യ ശ്രദ്ധേയയാകുന്നത്. ഇത് തന്റെ സ്വപ്ന സാക്ഷാത്കാരമാണെന്നായിരുന്നു നടി പ്രതികരിച്ചത്.

നടിയുടെ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഒക്ടോബറിൽ നടി സെറ്റിൽ ചേരും. 

ആദ്യഭാഗം ഒരുക്കിയ പാറ്റി ജെൻകിൻസ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗാൽ ഗാഡോട്ടിനൊപ്പം ക്രിസ് പിൻ, ക്രിസ്റ്റെൻ വിഗ്, പെഡ്രോ പാസ്കൽ എന്നിവരും അഭിനയിക്കുന്നു. ഹാൻസ് സിമ്മർ സംഗീതം. ചിത്രം അടുത്ത വർഷം നവംബറിൽ തിയറ്ററുകളിലെത്തും.