Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീൽ ആംസ്ട്രോങിന്റെ കഥയുമായി ‘ഫസ്റ്റ് മാൻ’; ട്രെയിലർ

first-man

ചന്ദ്രനിൽ ആദ്യമായി കാല് കുത്തിയ നീൽ ആംസ്ട്രോങിന്റെ ജീവിതകഥ പറയുന്ന ‘ഫസ്റ്റ് മാൻ’ ട്രെയിലർ പുറത്ത്. റയാൻ ഗോസ്‌ലിങ്, ആംസ്ട്രോങിന്റെ വേഷത്തിൽ എത്തുന്നു. ലാ ലാ ലാൻഡിലൂടെ മികച്ച സംവിധായകനുള്ള ഓസ്കർ സ്വന്തമാക്കിയ ഡാമിയൻ ചസല്ലെയാണ് സംവിധാനം.

First Man - Official Trailer #2 [HD]

ജേസൺ ക്ലാര്‍ക്, ക്ലയർ ഫോയ്, കെയ്‌ലി ചാന്‍ഡ്‌ലെർ, ലുകാസ് ഹാസ് എന്നിവർ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നു. സ്റ്റീവെൻ സ്പീൽബെർഗ് ആണ് സഹനിർമാതാവ്.

ജയിംസ് ആർ. ഹൻസെൻ എഴുതിയ ‘ഫസ്റ്റ് മാൻ: ദ് ലൈഫ് ഓഫ് നീൽ എ. ആംസ്ട്രോങ് എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

ലോകചരിത്രത്തില്‍ ഏറ്റവും അപകടകരമായ ദൗത്യത്തിന് ഇറങ്ങിത്തിരിക്കുന്ന ആംസ്ട്രോങിന്റെ ജീവിതത്തില്‍ നേരിടേണ്ട വന്ന പ്രത്യാഘാതങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത്. ചിത്രം അടുത്ത മാസം തിയറ്ററുകളിെലത്തും.