Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തെ ഞെട്ടിച്ച സാഹസികതയുമായി വിൽ സ്മിത്ത്; വിഡിയോ

will-smith-deadly-jumb

സാഹസിക രംഗങ്ങളിൽ തന്റേതായ ഇടം സൃഷ്ടിച്ച വിൽ സ്മിത്തിന്റെ അൻപതാം പിറന്നാൾ ആഘോഷവും ആരാധകരെ മുൾമുനയിൽ നിർത്തുന്നതായിരുന്നു. മരണം കെണി വച്ചുറങ്ങുന്ന മലയിടുക്കുകൾക്കിടയിലെ ഗ്രാൻഡ് കാന്യൺ എന്ന അഗാധ ഗർത്തത്തിലേയ്ക്ക് ചാടിയാണ് വിൽ സ്മിത്ത് തന്റെ അൻപതാം പിറന്നാൾ ആഘോഷം സംഭവമാക്കിയത്. 

Will Smith Bungee Jumps Out of a Helicopter!

സാഹസികമായി പിറന്നാൾ ആഘോഷിച്ച് വാർത്തകളിൽ താരമാകാനല്ല താരം ഇത് ചെയ്തതെന്ന് അറിയുമ്പോഴാണ് വിൽ സ്മിത്തിനോടുളള ബഹുമാനം വർധിക്കുന്നതും. പിന്നോക്ക രാജ്യങ്ങളിലെ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികളുടെ പഠനത്തിന് പണം കണ്ടെത്താനാണ് ജീവൻ പണയം വച്ച് വിൽ സ്മിത്ത് ഈ ചാട്ടം നടത്തിയത്. അരിസോണയിലെ ഗ്രാൻഡ് കാന്യണിന് അരികിൽ ഓൺലൈൻ ലോട്ടറിയിലൂടെ താരത്തിന്റെ സാഹസികചാട്ടം കാണാൻ അവസരം കിട്ടിയവർ തടിച്ചു കൂടിയിരുന്നു.

വെളളിത്തിരയിൽ അനേകം സാഹസിക രംഗങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന വിൽ സ്മിത്തിന്റെ പ്രകടനം കാണാൻ നിരവധി പേരാണ് സ്ഥലത്ത് എത്തിയത്. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയെന്നാണ് വിൽ സ്മിത്ത് തന്റെ സാഹസിക പ്രവർത്തനത്തെ വിശേഷിപ്പിച്ചത്. മഹാഭീതിയിൽ നിന്നും പരമാനന്ദത്തിലേക്ക്, തന്റെ തന്നെ പ്രകടനത്തെ വിവരിക്കാൻ വാക്കുകൾ പോലും കിട്ടാതെ വന്നു സ്മിത്തിന്.