റിക്ടർ സ്കെയിലിൽ 8.2 തീവ്രത; പേടിപ്പിക്കാൻ ദ് ക്വേക്ക് ട്രെയിലർ

നോർവെ ചിത്രം ദ് ക്വേക്ക് ട്രെയിലർ പുറത്തിറങ്ങി. ജോൺ ആൻഡ്രിയാസ് ആണ് ഈ ചിത്രം ഒരുക്കുന്നത്. സുനാമി ദുരന്തത്തെ ആസ്പദമാക്കി ഒരുങ്ങിയ ദ് വേവ് എന്ന സിനിമയും നോർവെയിൽ നിന്നും നിർമിച്ചതാണ്. ഇത്തവണ ഭൂമികുലുക്കത്തിന്റെ ഭീകരതയാണ് ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്.

നോർവെയിൽ കഴിഞ്ഞ മാസം തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ യുഎസ് റിലീസ് ഡിസംബറിലാണ്. 

കഥയുടെ പ്രമേയം– 1904ൽ ഒസ്‌ലോ എന്ന നഗരത്തെ പിടിച്ചുകുലുക്കിയ ഭൂമികുലുക്കം റിക്ടർ സ്കെയിലിൽ 5.4 ആണ് തീവ്രത രേഖപ്പെടുത്തിയത്. വർഷങ്ങൾക്കിപ്പുറം വീണ്ടും ഭൂമികുലുക്കത്തിന്റെ ലക്ഷണങ്ങൾ പട്ടണത്തിൽ കണ്ടുതുടങ്ങുന്നു. എന്നാൽ അത് ഇത്തവണ ഇരട്ടി തീവ്രതയോടെയാകും വരുക. ഇതിൽ നിന്നുള്ള ആളുകളുടെ അതിജീവനമാണ് സിനിമ പറയുന്നത്.