Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10 വർഷത്തിന് ശേഷം റാംബോ ആയി സിൽവസ്റ്റർ സ്റ്റാലൻ; ഫസ്റ്റ്ലുക്ക്

rambo-5

സിൽവസ്റ്റർ സ്റ്റാലന്റെ റാംബോ സീരിസിന് അഞ്ചാം ഭാഗം വരുന്നു. സിനിമയുടെ ഫസ്റ്റ്ലുക്ക് കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ജോൺ റാംബോയായി സ്റ്റാലൻ എത്തുമ്പോൾ സിനിമയുടെ സഹതിരക്കഥാകൃത്തും നായകൻ തന്നെയാണ്.

ഗെറ്റ് ദ് ഗ്രിംഗോ എന്ന മെൽ ഗിബ്സൺ ചിത്രമൊരുക്കിയ അഡ്രിയാൻ ഗ്രൻബെർഗ് ആണ് സംവിധാനം. മാട്ട് സറുൽനിക്ക് സ്റ്റാലനൊപ്പം തിരക്കഥ എഴുതുന്നു.

മെക്സിക്കൻ അധോലോകം തട്ടിക്കൊണ്ടുപോകുന്ന പെണ്‍കുട്ടിയെ രക്ഷിക്കാന്‍ റാംബോ മെക്സിക്കോയിലേക്ക് യാത്രതിരിക്കുന്നതാണ് പ്രമേയം.

2008ലാണ് റാംബോ സീരിസിലെ അവസാന ചിത്രം റിലീസ് ചെയ്തത്. ഈ സിനിമയുടെ വിജയത്തിന് ശേഷം റാംബോ അഞ്ചാം ഭാഗം അനൗൺസ് ചെയ്തിരുന്നെങ്കിലും പലകാരണങ്ങളാൽ മുടങ്ങി. ഇതിനിടെ എക്സ്പെൻഡബിള്‍ സീരിസ് സിനിമയുമായി സ്റ്റാലൺ തിരക്കിലുമായി. 

ഇതിനിടെ റാംബോ കഥാപാത്രത്തിൽ നിന്നും താൻ വിരമിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപനും നടത്തിയിരുന്നു. പിന്നീട് സ്റ്റാലൻ തന്നെ റാംബോയ്ക്ക് പുതിയ കഥ കണ്ടെത്തുകയും റാംബോ 5: ലാസ്റ്റ് ബ്ലഡ് ആരംഭിക്കുകയുമായിരുന്നു. ലാസ്റ്റ് ബ്ലഡ് സ്റ്റാലന്റെ അവസാന റാംബോ ചിത്രമായിരിക്കുമെന്നും റിപ്പോർട്ട് ഉണ്ട്.