ഇവൻ എന്റെ കാമുകനാണ്: ജേദെൻ സ്മിത്തിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ഹോളിവുഡ്

ഹോളിവുഡ് സൂപ്പർതാരം വിൽ സ്മിത്തിന്റെ മകനും നടനുമായ ജേദെൻ സ്മിത്തിന്റെ വെളിപ്പെടുത്തലിൽ െഞട്ടി ഹോളിവുഡ് ലോകം. തന്റെ കാമുകന്‍ ഗായകനായ ടൈലർ ആണെന്ന് പൊതുവേദിയിൽ ജേദെൻ വെളിപ്പെടുത്തുകയായിരുന്നു. 

ക്യാംപ് ഫ്ലോഗ് മ്യൂസിന് ഫെസ്റ്റിവലിൽ പെർഫോം െചയ്യുന്നതിനിടെയായിരുന്നു ജേദെൻ ഇക്കാര്യം തുറന്നുപറഞ്ഞത്. പരിപാടിയുടെ ഓർഗനൈസർ ആയ ടൈലറിനെ പ്രിയ കൂട്ടുകാരനെന്ന് വിളിച്ചായിരുന്നു ആദ്യം അഭിസംബോധന ചെയ്തത്. പെട്ടന്നാണ് ടൈലർ തന്റെ കാമുകൻ കൂടിയാണെന്ന് േജദെൻ വെളിപ്പെടുത്തിയത്. എന്നാൽ ജേദെൻ തമാശ പറയുന്നതെന്നായിരുന്നു ആംഗ്യരീതിയിൽ ടൈലറിന്റെ പ്രതികരണം.

പരിപാടി കഴിഞ്ഞ ശേഷം ട്വിറ്ററിലൂടെ ജേദെൻ വീണ്ടും ഇതുതന്നെ ആവർത്തിച്ചു. ഞാൻ എല്ലാവരോടും പറഞ്ഞുകഴിഞ്ഞെന്നും ഇനി നിനക്ക് നിഷേധിക്കാനാകില്ലെന്നുമായിരുന്നു ജേദെൻ ട്വീറ്റ് ചെയ്തത്. ഒരു ചിരിയോടെയായിരുന്നു ഈ ട്വീറ്റിന് ടൈലറിന്റെ പ്രതികരണവും.

എന്തായാലും വിഷയത്തിൽ വലിയ സംവാദമാണ് ട്വിറ്ററിൽ നടക്കുന്നത്. ഇരുവരുടേതും സത്യസന്ധമായ ബന്ധമാണെന്നും അതുകൊണ്ടാണ് ജേദെൻ ഇതുതുറന്നുപറഞ്ഞതെന്നുമാണ് ഒരുവിഭാഗം പറയുന്നത്. എന്നാൽ ജേദെൻ തമാശ പറയുന്നതാണെന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം.