ഹോളിവുഡില്‍ നിന്നും ഒരു ഭീകരസിനിമ റിലീസിനൊരുങ്ങുന്നു. ഹോസ്റ്റല്‍ സീരീസ്, കാബിന്‍ ഫീവര്‍ എന്നീ ചിത്രങ്ങളൊരുക്കിയ എലി റോത് സംവിധാനം ചെയ്യുന്ന ദ് ഗ്രീന്‍ ഇന്‍ഫേണോ ഈ മാസം 25ന് തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്‍റെ ആദ്യ റെഡ്ബാന്‍ഡ് വിഡിയോ ക്ലിപ്പ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി.
ഇതുവരെ ഹോളിവുഡില്‍ ഇറങ്ങിയതില്‍വച്ച് ഏറ്റവും ഭീകരമായ രംഗങ്ങളുള്ള സിനിമായാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന ഒരു മിനിട്ട് 34 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പ് തന്നെ അതിഭീകരമാണ്.
THE GREEN INFERNO - "Punishment" RED BAND Clip
ന്യൂയോര്‍ക്കില്‍ നിന്നും ആമസോണിലേക്ക് യാത്രതിരിക്കുന്ന ഒരുകൂട്ടം വിദ്യാര്‍ഥികള്‍ വിമാനം തകര്‍ന്ന ആമസോണ്‍ വനാന്തരങ്ങളില്‍ അകപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന ഭയാനകമായ നിമിഷങ്ങളുമാണ് സിനിമയില്‍ ആവിഷ്കരിച്ചിരിക്കുന്നത്. നരഭോജികളായ കാട്ടുജാതിക്കാര്‍ ഇവരെ ബന്ദികളാക്കുന്നതും അവിടെ നിന്നും രക്ഷപ്പെടാന്‍ നടത്തുന്ന സാഹസികതയുമൊക്കെയാണ് പ്രമേയം. സംവിധായകന്‍റെ ഭാര്യകൂടിയായ ലൊറന്‍സോ ഇസോയാണ് ചിത്രത്തിലെ നായിക.
ജംഗിള്‍ ബുക്ക് ട്രെയിലര്‍ കാണാം
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില സാമ്പത്തികപ്രശ്നങ്ങളാല്‍ പ്രൊഡക്ഷന്‍ കമ്പനി റിലീസ് നീട്ടിവയ്ക്കുകയായിരുന്നു.