ഇത് ശ്യാമളന്റെ ‘അന്യൻ’; ട്രെയിലർ കാണാം

ദ് വിസിറ്റ്, ആഫ്റ്റർ എർത്ത് എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളിയും ഹോളിവുഡ് സംവിധായകനുമായ മനോജ് നൈറ്റ് ശ്യാമളൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്പ്ലിറ്റ്. ജയിംസ് മക്കോവി നായകനാകുന്ന ചിത്രം ഒരു സൈക്കോ ത്രില്ലറാണ്.

മൾട്ടിപ്പിൾ ഡ്വുവൽ പേഴ്സണാലിറ്റി മാനസികാസുഖം ബാധിച്ച യുവാവ് ആയാണ് ജയിംസ് ചിത്രത്തിലെത്തുന്നത്. ശങ്കറിന്റെ അന്യനിൽ രണ്ടുപേരാണ് അമ്പിയുടെ ദേഹത്ത് ഉണ്ടായിരുന്നതെങ്കിൽ ഇവിടെ 23 പേരാണ് ഒരാളുടെ ശരീരത്ത്.

ഒൻപത് വയസുള്ള കുട്ടി, ഒരു സ്ത്രീ തുടങ്ങി ഒരു ഭീകരസത്വം വരെ ഇയാളുടെ ദേഹത്ത് ഉണ്ട്. എപ്പോളാണ് വ്യക്തിത്വം മാറുന്നതെന്ന് ആർക്കുമറിയില്ല. മൂന്ന് പെൺകുട്ടികള്‍ ചിത്രത്തിൽ മറ്റുകേന്ദ്രകഥാപാത്രങ്ങളാകുന്നു. അടുത്ത വർഷം ജനുവരി 20ന് ഈ സൂപ്പർനാച്ചുറൽ സസ്പൻസ് ത്രില്ലർ തിയറ്ററുകളിലെത്തും.